31 Dec 2022 3:30 PM IST
Summary
കൊച്ചി ഏറെ സംഭവങ്ങള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിച്ചു
2022 നമ്മളില്‍ നിന്ന് വിടപറയുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന നിലയില്‍ കൊച്ചി ഏറെ സംഭവങ്ങള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിക്കുകയുണ്ടായി. നേട്ടങ്ങളും കോട്ടങ്ങളും കൊച്ചിയുടെ വാര്‍ത്തകളായി. അത്തരത്തില്‍ കൊച്ചിയില്‍ നടന്ന പ്രാധ ബിസിനസ് സംഭവങ്ങളിലേയ്ക്ക് ഒന്ന് കണ്ണോടിയ്ക്കാം.
ഐഎന്‍എസ് വിക്രാന്ത്
സെപ്റ്റംബറില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി 'ഐഎന്‍എസ് വിക്രാന്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്യാഡിലാണ് കപ്പല്‍ നിര്‍മിച്ചത്. സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ അതിനൂതന സംവിധാനങ്ങളാണ് വിക്രാന്തില്‍ സജ്ജമാക്കിയിരിക്കുന്നത്.
കൊച്ചിയില്‍ 5ജി
5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തുടക്കമായി. നഗരത്തിലെ പല സ്ഥലങ്ങളിലും 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങി. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളില്‍ എയര്‍ടെല്‍, ജിയോ എന്നീ കമ്പനികളുടെ 5ജി സേവനങ്ങള്‍ പലര്‍ക്കും ലഭ്യമായി. കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
ഐപിഎല്‍ താരലേലം
ഐപിഎല്‍ പ്രേമികള്‍ക്ക് ആവേശം വിതറിയാണ് കൊച്ചിയിലെ മിനി താരലേലം അവസാനിച്ചത്. 167 കോടി രൂപയാണ് 80 കളിക്കാര്‍ക്ക് വേണ്ടി ചെലവഴിക്കപ്പെട്ടത്. 18.5 കോടി രൂപയ്ക്ക് സാം കറനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയാണിത്.
ഐഎസ്എല്‍ ഉദ്ഘാടന മത്സരം
ഐഎസ്എല്‍ ഒന്‍പതാമത് സീസണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്നു. ഇവാന്‍ വുകോമാനോവിച്ചിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ നേരിട്ടത്. മുന്‍പ് എടികെ മോഹന്‍ ബാഗാനെയാണ് എതിരാളിയായി നിശ്ചയിച്ചിരുന്നത്.
വാട്ടര്‍ മെട്രോ
കൊച്ചിയ്ക്ക് പ്രതീക്ഷയേകി വാട്ടര്‍ മെട്രോ. 50 പേര്‍ക്ക് ഇരുന്നു 50 പേര്‍ക്ക് നിന്നും യാത്ര ചെയ്യാവുന്ന 23 ബോട്ടുകളാണ് പദ്ധതിയിലുള്ളത്. രാജ്യത്തെ ആദ്യത്തെ ജല മെട്രോയാണ് കൊച്ചില്‍ തയ്യാറായിരിക്കുന്നത്. കെഎംആര്‍എലിനാണ് ജല മെട്രോയുടെ ചുമതല. കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
മുസിരിസ് ബിനാലെ
ഇന്ത്യയുടെ തന്നെ അഭിമാനമായ മുസരിസ് ബിനാലെയ്ക്ക് കൊച്ചിയില്‍ തുടക്കമായി. കോവിഡനന്തര കാലത്ത് ജീവിതാവസ്ഥകള്‍ പുതുക്കി ആവിഷ്‌കരിക്കുന്നതിന്റെ പ്രഖ്യാപനമാണ് ബിനാലെ അഞ്ചാം പതിപ്പ്. കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
ടൈകോണ്‍
ടൈകോണ്‍ കേരള സംരംഭക സമ്മേളനം മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. യുവസംരംഭകരും പ്രതിനിധികളും പങ്കെടുത്തുകൊണ്ടുള്ള സമ്മേളനത്തില്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും വളര്‍ച്ചയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു.
ബി ടു ബി വ്യാപാര്‍
സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ സഹകരണത്തോടെ കേരള ബിസിനസ് ടു ബിസിനസ് മീറ്റ് വ്യാപാര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്നു.
സിയാലില്‍ ബിസിനസ് ജെറ്റ്
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ ആസ്ഥാനമായി സിയാല്‍ മാറി. കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക
വ്യവസായി സംഗമം
കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വ്യവസായി സംഗമം നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് അധ്യക്ഷനായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരും പങ്കെടുത്തിരുന്നു. 2026നകം മൂന്നു ലക്ഷം സംരംഭങ്ങളും ആറ് ലക്ഷം അധിക തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യം.
സ്വിഗ്ഗി സമരം
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ഉന്നയിച്ചാണ് സമരം. കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക