12 May 2023 8:00 AM
Summary
- 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് നഴ്സസ് ദിനം ആചരിക്കാന്‍ തുടങ്ങിയത്.
കൊച്ചി: മേയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം. നഴ്‌സിംഗ് ദിനാഘോഷ ത്തിന്റെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ നഴ്‌സിംഗ് ജീവനക്കാരെയും ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് ആദരിച്ചു. മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം ശ്രിയ ശ്രീ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
'രോഗികളെ പരിചരിക്കുക എന്ന ദൗത്യ ത്തില്‍ സ്വജീവനേക്കാള്‍ വില കല്‍പ്പിക്കുന്ന നഴ്‌സുമാരുടെ സ്‌നേഹവും പരിചരണവും ലഭിക്കാത്ത ഒരു മനുഷ്യനും ഈ ലോകത്തിലുണ്ടാവില്ല. പ്രത്യേകിച്ച് കോവിഡ് കാലത്ത് നാം അത് കണ്ടതാണ്. അതുകൊണ്ടാണ് ഇവരെ ഭൂമിയിലെ മാലാഖമാരായി നാമെല്ലാവരും കാണുന്നതെന്നും' ഷൈലജ ടീച്ചര്‍ പറഞ്ഞു.
ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഎച്ച്ആര്‍ഒ റോയ് കുളമക്കല്‍ ഈനാസ് മുഖ്യപ്രഭാഷണവും നഴ്‌സുമാര്‍ക്ക് ഉപഹാരങ്ങളും നല്‍കി. ചടങ്ങില്‍ ജനറല്‍ ആശുപത്രി സുപ്രണ്‍ഡ് ഡോ. ഷഹീര്‍ഷാ സ്വാഗതവും ഡോ. നിഖിലേഷ് മേനോന്‍ അധ്യക്ഷതയും വഹിച്ചു. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ രാജമ്മ, ഡോ. ഷാബ് ഷെരീഫ്, ഡോ. മാര്‍ക്കോസ് പോള്‍ റോയ്, ലേ സെക്രട്ടറി പ്രതിഭ, സ്റ്റോര്‍ സുപ്രണ്ട് സില്‍വി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ആശ കെ ജോണ്‍ നന്ദിയും പറഞ്ഞു.
ആതുര സേവന രംഗത്തെ മാലാഖമാരാണ് നമ്മുടെ നഴ്‌സുമാര്‍. നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി എന്നതാണ് ഇത്തവണത്തെ നഴ്‌സസ് ഡേയുടെ പ്രമേയം. ആധുനിക നഴ്‌സിംഗിന് അടിത്തറ പാകിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. കരുണയുടെ പ്രതീകമായ ഫ്‌ലോറന്‍സ് 'വിളക്കേന്തിയ വനിത' എന്ന പേരില്‍ അറിയപ്പെടുന്നു. ക്രീമിയന്‍ യുദ്ധകാലത്ത് പട്ടാളക്കാര്‍ക്കു നല്‍കിയ പരിചരണമാണ് അവരെ ആ പേരിന് അര്‍ഹയാക്കിയത്. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് നഴ്സസ് ദിനം ആചരിക്കാന്‍ തുടങ്ങിയത്.