image

3 July 2023 6:15 AM

Business

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം; സമിതിയെ നിയമിച്ചു

Kochi Bureau

cooperative pension reform committee was appointed
X

Summary

  • മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം


സംസ്ഥാനത്തെ സഹകരണ പെന്‍ഷന്‍കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പുനക്രമീകരിച്ച് പരിഷ്‌കരിക്കുന്നതിനാവശ്യമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ച് അംഗ സമിതിയെ നിയോഗിച്ചതായി സഹകരണ വകുപ്പ്.

റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം രാജേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനും സഹകരണ ജീവനക്കരുടെ പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി അഞ്ജന എസ് കണ്‍വീനറും, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, റിട്ടേയര്‍ഡ് അഡീഷ ണല്‍ രജിസ്ട്രാര്‍ കെ വി പ്രശോഭന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്‍ ബാലസു ബ്രഹ്‌മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയാണ് രൂപീകരിച്ചത്.

കമ്മറ്റി മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സഹകരണ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സംസ്ഥാന സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിനായാണ് സഹകരണ പെന്‍ഷന്‍ ബോര്‍ഡ് നിലവില്‍ വന്നത്. സംസ്ഥാന സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി-1994, സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി-2005 എന്നീ രണ്ടു പെന്‍ഷന്‍ പദ്ധതികളായാണ് പദ്ധതി നടപ്പാക്കി വരുന്നത്.

സംസ്ഥാനത്ത് സഹകരണ പെന്‍ഷന്‍ വാങ്ങുന്നവരുടെ മെഡിക്കല്‍ അലവന്‍സ്, ആശ്വാസ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് 500 രൂപയില്‍നിന്ന് 600 രൂപയായും, ഇതര സഹകരണ പെഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് 300 രൂപയില്‍നിന്ന് 500 രൂപയായും കുടുംബ പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് 250 രൂപയില്‍നിന്ന് 300 രൂപയുമായി ഉയര്‍ന്നു. ആശ്വാസ് പെന്‍ഷന്‍ 1500 രൂപയില്‍ നിന്ന് 1750 രൂപയായി വര്‍ധിപ്പിച്ചു. നിലവിലുള്ള പെഷന്‍ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക നല്‍കുന്നത്.