18 July 2023 6:05 AM
സഹാറ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് ക്ലെയിം സമര്‍പ്പിക്കാന്‍ റീഫണ്ട് പോര്‍ട്ടല്‍ തുറക്കുന്നു
MyFin Desk
Summary
- സഹാറ ഗ്രൂപ്പിന്റെ നാല് സഹകരണ സംഘങ്ങളിലെ 10 കോടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു
- ന്യൂഡല്‍ഹിയില്‍ വച്ചായിരിക്കും സഹാറ റീഫണ്ട് പോര്‍ട്ടല്‍ ഉദ്ഘാടനം
സഹാറ ഗ്രൂപ്പിന്റെ നാല് സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃതമായ ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര-സഹകരണമന്ത്രി അമിത് ഷാ CRCS-സഹാറ റീഫണ്ട് പോര്‍ട്ടല്‍ ജുലൈ 18ന് പുറത്തിറക്കുമെന്ന് അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ വച്ചായിരിക്കും സഹാറ റീഫണ്ട് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയെന്ന് അമിത് ഷാ അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ച് 29ന് സഹാറ ഗ്രൂപ്പിന്റെ നാല് സഹകരണ സംഘങ്ങളിലെ 10 കോടി നിക്ഷേപകര്‍ക്ക് 9 മാസത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സഹാറ-സെബി (Sahara-Sebi) റീഫണ്ട് അക്കൗണ്ടില്‍ നിന്ന് സെന്‍ട്രല്‍ രജിസ്ട്രാര്‍ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസിന് (CRCS) 5,000 കോടി രൂപ കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ മാര്‍ച്ച് 29ന് പ്രഖ്യാപനം നടത്തിയത്.
സഹാറ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (Sahara Credit Cooperative Society Ltd),സഹരായന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി(Saharayan Universal Multipurpose Society Ltd ),
ഹമാരാ ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (Humara India Credit Cooperative Society Ltd ),സ്റ്റാര്‍സ് മള്‍ട്ടിപര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി (Stars Multipurpose Cooperative Society Ltd) എന്നിവയാണ് സഹാറ ഗ്രൂപ്പിന്റെ നാല് സഹകരണ സംഘങ്ങള്‍.