image

21 Dec 2022 9:00 AM GMT

Kerala

ബേപ്പൂര്‍ ജലോത്സവം ശനിയാഴ്ച്ച

MyFin Bureau

beypore water fest 2022
X

Summary

  • ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ജലോത്സവം 24ന് തുടങ്ങി 28ന് അവസാനിക്കും.



കോഴിക്കോട്: ബേപ്പൂര്‍ ജലോത്സവം ഡിസംബര്‍ 24ന് തുടങ്ങും. 2021 ഡിസംബറില്‍ നടത്തിയ വാട്ടര്‍ ഫെസ്റ്റ് വന്‍ വിജയമായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും ജലോത്സവം നടത്താന്‍ ഒരുങ്ങുന്നത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ജലോത്സവം 24ന് തുടങ്ങി 28ന് അവസാനിക്കും.

ചാലിയാര്‍ നദിയെ കേന്ദ്രീകരിച്ചാണ് ഉത്സവം നടക്കുന്നത്. ബേപ്പൂര്‍ ടൂറിസം സെന്ററില്‍ നിന്ന് 10 കിലോമീറ്റര്‍ നീളത്തില്‍ വിവിധ ജലകായിക വിനോദങ്ങളും മറ്റു വിനോദപരിപാടികളും അരങ്ങേറും. കയാക്കിംഗ്, കനോയിംഗ്, വാട്ടര്‍ പോളോ, പാരാസെയിലിംഗ്, സ്പീഡ് ബോട്ട് റേസിംഗ്, വുഡന്‍ ലോഗോ റേസിംഗ്, ടിംബര്‍ റാഫ്റ്റിംഗ് എന്നിവ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ സ്പോര്‍ട്സിനു പുറമെ ഒളിമ്പിക്സിലുളള അക്വാട്ടിക് ഇനങ്ങളും നടത്തും.

24ന് വാട്ടര്‍ഫെസ്റ്റിന്റെ ഉദ്ഘാടനം ബേപ്പൂര്‍ ബീച്ചില്‍ വെച്ച് നടക്കും. അതേ ദിവസം തന്നെ ടൂറിസം കാര്‍ണിവലിനും ചാലിയത്ത് തുടക്കമാകും. സൈക്കിള്‍ റാലിയും ഫ്ളൈബോര്‍ഡ് ഡെമോയും പാരാമോട്ടറിംഗും തുടര്‍ന്ന് ഘോഷയാത്രയും നടക്കും. വൈകുന്നേരം 7.30 ന് ബേപ്പൂര്‍ ബീച്ചില്‍ പിന്നണി ഗായിക സിത്താരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം 'മലബാറിക്കസ്' അരങ്ങേറും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിധു പ്രതാപ്, നവ്യാനായര്‍, വിനോദ് ശേഷാദ്രി തുടങ്ങിയ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കും. കൂടാതെ ഫുഡ് ഫെസ്റ്റും മുഖ്യ ആകര്‍ഷണമായി ഉണ്ടാകും.

മിനി മാരത്തോണ്‍ നടത്തി ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരില്‍ സംഘടിപ്പിച്ച മിനി മാരത്തോണ്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. 'നമ്മള്‍ ബേപ്പൂര്‍' ചെയര്‍മാന്‍ കെ ആര്‍ പ്രമോദ്,ടി രാധാ ഗോപി, കൗണ്‍സിലര്‍മാരായ കെ രാജീവ്, കൊല്ലരത്ത് സുരേശന്‍, വാടിയില്‍ നവാസ്, എം സമീഷ്, എസ് സുലൈമാന്‍, പി പി ബീരാന്‍ കോയ, എല്‍യു അഭിഥ് എന്നിവര്‍ സംസാരിച്ചു. മാരത്തോണില്‍ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.