14 Feb 2023 7:00 AM GMT
Summary
- അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 28
അന്താരാഷ്ട്ര മത്സരങ്ങള്‍ വിജയിക്കാനുള്ള സാദ്ധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനു കായിക താരങ്ങളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കായിക യുവജനകാര്യമന്ത്രാലയം മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്ക് കേരളീയരായ കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം.
പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അര്‍ഹത മാനദണ്ഡങ്ങള്‍, അപേക്ഷ തുടങ്ങിയ വിവരങ്ങള്‍ കായിക യുവജന കാര്യാലയത്തിന്റെ https://dsya.kerala.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 28. അവസാന തിയതിക്കു ശേഷമുള്ള അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത ഫോറത്തില്‍ അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33