3 May 2023 2:17 PM IST
Summary
- 2022-23ലെ മൊത്തം അറ്റാദായത്തിലും ഇടിവ്
- സാമ്പത്തിക വര്‍ഷത്തിലെ അറ്റവരുമാനം വര്‍ധിച്ചു
ഭക്ഷ്യ എണ്ണ കമ്പനിയായ അദാനി വിൽമർ 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ 93.61 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നു 234.29 കോടി രൂപയുടെ അറ്റാദായത്തില്‍ നിന്ന് 60 ശതമാനത്തിന്‍റെ ഇടിവ്.
2022-23 ജനുവരി-മാർച്ച് കാലയളവിൽ മൊത്തം വരുമാനം 13,945.02 കോടി രൂപയായി കുറഞ്ഞുവെന്നും അദാനി വിൽമർ റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. മുന്‍വര്‍ഷം സമാന പാദത്തില്‍ 14,979.83 കോടി രൂപയായിരുന്നു മൊത്തം വരുമാനം .
2022-23 സാമ്പത്തിക വർഷത്തില്‍ മൊത്തമായി അദാനി വിൽമറിന്റെ അറ്റാദായം 582.12 കോടി രൂപയായി കുറഞ്ഞു. മുൻവർഷം 803.73 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താനായിരുന്നു. എന്നാൽ മൊത്തവരുമാനം മുൻവർഷത്തെ 54,327.16 കോടിയിൽ നിന്ന് 58,446.16 കോടി രൂപയായി ഉയർന്നു.
ഫോർച്യൂൺ ബ്രാൻഡിന് കീഴിലാണ് അദാനി വിൽമർ ഭക്ഷ്യ എണ്ണ വിൽക്കുന്നത്.