8 Jun 2023 10:45 AM
Summary
- പ്രതിമാസം ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്
കുട്ടനാടിന്റെ ശുദ്ധജല പ്രശ്‌നത്തില്‍ പരിഹാരവുമായി അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടന്‍. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇവൈജിഡിഎസും സംയുക്തമായി സ്ഥാപിച്ച പ്ലാന്റിലൂടെ എടത്വ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിനേ പരിഹാരം കണ്ടെത്തിയിരിക്കുന്നത്. മേജര്‍ രവിയാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടര്‍.
പ്രതിമാസം ഒന്‍പത് ലക്ഷം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഗുണഭോക്താക്കളായ 300 ഓളം കുടുംബങ്ങള്‍ത്ത് നല്‍കിയിരിക്കുന്ന ഇലക്ട്രിക് കാര്‍ഡ് ഉപയോഗിച്ച് ആവശ്യമായ ശുദ്ധജലം സൗജന്യമായി എടുക്കാനാകും. മലിന ജലത്തിലെ കോളിഫോം, ഇ കോളി ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ ഈ പ്ലാന്റിലൂടെ സാധിക്കും.