28 April 2023 5:30 AM
Summary
- റബ്ബര്‍മാര്‍ക്ക്' എന്ന ബ്രാന്‍ഡില്‍ രാജ്യത്തുടനീളം വിപണനം നടത്തുന്നത്
ബലൂണുകളാല്‍ അലംകൃതമായകേരള സ്റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് റബ്ബര്‍ ബോര്‍ഡിന്റെ സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ ശ്രദ്ധ നേടുന്നു. 'റബ്ബര്‍മാര്‍ക്ക്' എന്ന ബ്രാന്‍ഡില്‍ രാജ്യത്തുടനീളം വിപണനം നടത്തി വരുന്ന ട്രേഡ് റബ്ബര്‍ ചുരുങ്ങിയ കാലം കൊണ്ട് ഉത്പാദന/വിപണന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൂടാതെ വിപണിയിലുള്ള എല്ലാ വിഭാഗത്തില്‍പ്പെട്ട ടയറുകള്‍ക്കും വിവിധ ഗുണനിലവാരത്തില്‍ പ്രീക്യൂര്‍ഡ്/കണ്‍വെന്‍ഷണല്‍ ട്രേഡ് റബ്ബര്‍ (കോള്‍ഡ്/ഹോട്ട്) ലഭ്യമാണ്.
മൊത്തമായും സഹകരണ സംഘങ്ങളിലേക്ക് വിപണനം ചെയ്യുന്ന ഫേര്‍ട്ടിലൈസേര്‍സ് ചില്ലറ വില്പനയിലൂടെയാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്. മേളയുടെ മുഖ്യാകര്‍ഷണമായ കേരളബാങ്ക് സ്റ്റാളില്‍ വിതരണം ചെയ്യുന്ന ബലൂണുകളും, കൊക്കൂണ്‍ സ്റ്റാളില്‍ കമാനമായി അലങ്കരിച്ച ബലൂണുകളും തുടങ്ങി റബ്ബര്‍മാര്‍ക്കിനെ അടയാളപെടുത്തുന്ന മറ്റു പല വേദികളുമുണ്ട് മേളയില്‍.
ഐഎസ്ഒ നിലവാരത്തില്‍ ഉത്പാദിപ്പിക്കുന്ന ട്രേഡ് റബ്ബറും,റബ്ബര്‍ കോമ്പൗണ്ടും, ജൈവ/രാസ വളങ്ങളും, ചകിരിചോറുമായി സഹകരണ എക്‌സ്‌പോയില്‍ കാണികളിലേയ്ക്ക് എത്താന്‍ ഇവര്‍ക്ക് ഇതിനോടകം സാധിച്ച് കഴിഞ്ഞു.