27 April 2023 5:45 AM
Summary
- വൈറ്റില മുതല്‍ കാക്കനാട് വരെയാണ് രണ്ടാം റൂട്ട്.
വാട്ടര്‍ മെട്രോയ്ക്ക് ആദ്യ ദിനം 6559 യാത്രക്കാര്‍. ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയുള്ള റൂട്ടില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ്സര്‍വീസ് ലഭ്യമാകുക. ഏതാണ്ട് 15 മിനുറ്റ് ഇടവേളയിലാണ് സര്‍വീസുള്ളത്.
കാക്കനാട് ഇന്നു മുതല്‍
വാട്ടര്‍ മെട്രോയുടെ രണ്ടാമത്തെ സര്‍വീസ് ഇന്നാണ്. വൈറ്റില മുതല്‍ കാക്കനാട് വരെയാണ് രണ്ടാം റൂട്ട്. ഏതാണ്ട് 5.2 കിലോമീറ്ററാണ് ഈറൂട്ടിന്റെ ദൈര്‍ഘ്യം. ഇവിടെ രണ്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുക.
രാവിലെ എട്ടുമുതല്‍ പകല്‍ 11 വരെയും വൈകിട്ട് നാലുമുതല്‍ രാത്രി ഏഴുവരെ ആറ് ട്രിപ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏതാണ്ട് 23 മിനിട്ടാണ് യാത്രാസമയം. കാക്കനാടിനും വൈറ്റിലയ്ക്കുമിടയില്‍ വേറെ സ്റ്റോപ്പുകളില്ല. കാക്കനാട്, വൈറ്റില ടെര്‍മിനലുകളില്‍ നിന്ന് ഒരേസമയം സര്‍വീസ് ആരംഭിച്ചാകും തുടക്കം. ഇന്‍ഫോപാര്‍ക്കുവരെ നീളുന്ന സര്‍വീസിന്റെ ആദ്യഘട്ടമായാണ് കാക്കനാട്ടേക്ക് വാട്ടര്‍ മെട്രോ എത്തുന്നത്. എരൂര്‍ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള ടെര്‍മിനലും വൈകാതെ യാഥാര്‍ഥ്യമാകും.