image

21 Feb 2023 3:12 PM IST

Business

സംരംഭകര്‍ക്ക് അവസരമൊരുക്കി ജപ്പാന്‍ മേളയുടെ രണ്ടാം പതിപ്പ്

Tvm Bureau

indo japan mela 2023 kochi
X

Image Courtesy : twitter.com/startup_mission

Summary

  • മാര്‍ച്ച് 2 മുതല്‍ 4 വരെ കൊച്ചിയില്‍


തിരുവനന്തപുരം : സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ശാശ്വതമായ ബിസിനസ്സ് ബന്ധം കെട്ടിപ്പടുക്കുന്നതിനായി സംഘടിപ്പിക്കുന്ന ജപ്പാന്‍ മേളയുടെ രണ്ടാം പതിപ്പ് കൊച്ചിയില്‍ നടക്കും. മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ കൊച്ചി റമദ റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്.

ജപ്പാനിലെ മികച്ച ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ക്കും നിരവധി അവസരങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ജപ്പാന്‍ മേള സ്റ്റാര്‍ട്ടപ്പ് എക്‌സിബിറ്റര്‍മാര്‍ക്കായുള്ള ഉത്പന്ന ലോഞ്ച്, ബ്രാന്‍ഡ് ബില്‍ഡിംഗ്, ബിസിനസ് നെറ്റ്വര്‍ക്കിംഗ്, ടെസ്റ്റ് മാര്‍ക്കറ്റിംഗ്, ഉത്പന്ന പ്രമോഷന്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രദര്‍ശകര്‍ക്ക് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുന്ന അവസരം കൂടിയാണ് മേള.

ആഗോളതലത്തില്‍ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാനും നിങ്ങളുടെ ബ്രാന്‍ഡുകള്‍ ലോകത്തെ അറിയിക്കാനുമായി ഈ അവസരം പ്രയോജനപെടുത്താവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാന്‍: https://bit.ly/Japanmela എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്‌