image

27 April 2023 10:15 AM GMT

Travel & Tourism

ഡെസ്റ്റിനേഷന്‍ ചലഞ്ച്; പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് 26 കോടി രൂപ

Kochi Bureau

ഡെസ്റ്റിനേഷന്‍ ചലഞ്ച്; പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് 26 കോടി രൂപ
X

Summary

  • 'ഡെസ്റ്റിനേഷന്‍ ചലഞ്ച്' പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം
  • ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദ സഞ്ചാര കേന്ദ്രം


സംസ്ഥാനത്ത് 12 ജില്ലകളിലായി 30 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ഇതിനായി 26 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. തദ്ദേശ-ടൂറിസം വകുപ്പുകള്‍ സംയുക്തമായി ആരംഭിച്ച 'ഡെസ്റ്റിനേഷന്‍ ചലഞ്ച്' പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഓരോ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് വരെ പ്രദേശവാസികളായ 100 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹായത്തോടെ ആധുനിക രീതിയിലാകും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുക

ഓരോ ടൂറിസം കേന്ദ്രം വികസനത്തിന്റെയും ആകെച്ചെലവിന്റെ അറുപത് ശതമാനമാണ് (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് നല്‍കുന്നത്. ഇതുപ്രകാരം ഭരണാനുമതി നല്‍കിയ 26 കോടിയില്‍ 13 കോടി ടൂറിസം വകുപ്പിന്റെ വിഹിതമാണ്. ബാക്കിയുള്ള തുക തദ്ദേശസ്ഥാപനങ്ങള്‍, ഫണ്ടിലൂടെയോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ കണ്ടെത്തണം.

പദ്ധതിയുടെ ഭാഗമായി നിരവധി പുതിയ ഡെസ്റ്റിനേഷനുകള്‍ സംസ്ഥാനത്ത് സജ്ജമാവുകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

അനുമതി ലഭിച്ച പദ്ധതികളും തുകയും (ബ്രാക്കറ്റില്‍ ടൂറിസം വകുപ്പിന്റെ വിഹിതം)

അയിരൂര്‍ കഥകളി മ്യൂസിയം-1,46,31,522 രൂപ (50,00,000)

പോത്തന്‍ പ്ലാക്കല്‍ നക്ഷത്ര ജലോത്സവം- 99,99,500 (50,00,000)

അരീക്കുഴി വെള്ളച്ചാട്ടം- 88,00,000 (50,00,000)

ചിറക്കുളം മധുരം പൂങ്കാവനം- 98,83,900 (50,00,000)

ഒട്ടകത്തലേമട്- 1,50,00,000 (50,00,000)

ചുനയമയ്ക്കല്‍ വെള്ളച്ചാട്ടം-96,00,000 (46,00,000)

ഏകയം വെള്ളച്ചാട്ടം- 1,50,00,000 (50,00,000)

ഇരച്ചില്‍പ്പാറ, കച്ചാരം വെള്ളച്ചാട്ടം- 70,32,771 (42,19,663)

പാപ്പിനിമേട് വ്യൂപോയിന്റ് - 50,00,000 (30,00,000)

തേക്കടി ടൂറിസം പാര്‍ക്ക്- 97,26,000 (50,00,000)

നക്ഷത്രകുത്ത് വെള്ളച്ചാട്ടം- 72,00,000 (43,20,000)

കോടമ്പള്ളി ചിറ - 50,00,000 (30,00,000)

മൂലെമ്മല്‍ പാര്‍ക്ക് - 99,00,000 (50,00,000)

മംഗലമ്പുഴ പാര്‍ക്ക്- 25,00,000 (15,00,000)

വയലോരം- 71,10,470 (42,66,282)

ചെമ്മാപ്പിള്ളി തൂക്കുപാലം- 50,00,000 (30,00,000)

മണച്ചാല്‍ പാര്‍ക്ക്- 85,00,000 (50,00,000)

പൊതുമ്പിച്ചിറ കായല്‍- 85,70,000 (50,00,000)?കാരമല പാര്‍ക്ക്- 83,50,000 (50,00,000)

ചാലിയാര്‍ എക്കോടൂറിസം- 1,00,00,000 (50,00,000)

ചൊവ്വ പുഴ എക്കോടൂറിസം- 99,70,000 (50,00,000)

മുണ്ടേരിപാര്‍ക്ക്- 1,50,00,000 (50,00,000)

ഗോവിന്ദമൂല ചിറ- 76,15,000 (45,69,000)

വൈത്തിരി പുഴ- 85,00,000 (50,00,000)

ഇരിട്ടി എക്കോപാര്‍ക്ക്- 90,00,000 (50,00,000)

കുട്ടിപ്പുല്ല് പാര്‍ക്ക് -83,00,000 (49,80,000)

കാക്കത്തുരുത്ത്- 99,10,000 (50,00,000)

ഇരപ്പന്‍പാറ- 29,31,815 (17,59,089)

നിഴലിടം- 90,00,000 (50,00,000)

കോട്ടഞ്ചേരി ഹില്‍സ്- 89,99,485 (50,00,000)