20 Oct 2022 7:17 AM GMT
Summary
പ്രമുഖ എഫ്എംസിജി കമ്പനിയായ കോള്‍ഗേറ്റ് പാമൊലീവിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 3.28 ശതമാനം വര്‍ധിച്ച് 278.02 കോടി രൂപയായി. വില്‍പ്പനയിലുണ്ടായ വര്‍ധനവാണ് കമ്പനിക്ക് നേട്ടമായത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 269.17 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,343.96 കോടി രൂപയില്‍ നിന്ന് 2.56 ശതമാനം വര്‍ധിച്ച് 1,378.37 കോടി രൂപയായി. കമ്പനിയുടെ മൊത്ത ചെലവ് 2.66 ശതമാനം വര്‍ധിച്ച് 1,024.62 കോടി രൂപയുമായി. മുന്‍ വര്‍ഷം […]
പ്രമുഖ എഫ്എംസിജി കമ്പനിയായ കോള്‍ഗേറ്റ് പാമൊലീവിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 3.28 ശതമാനം വര്‍ധിച്ച് 278.02 കോടി രൂപയായി. വില്‍പ്പനയിലുണ്ടായ വര്‍ധനവാണ് കമ്പനിക്ക് നേട്ടമായത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 269.17 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,343.96 കോടി രൂപയില്‍ നിന്ന് 2.56 ശതമാനം വര്‍ധിച്ച് 1,378.37 കോടി രൂപയായി.
കമ്പനിയുടെ മൊത്ത ചെലവ് 2.66 ശതമാനം വര്‍ധിച്ച് 1,024.62 കോടി രൂപയുമായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 998.05 കോടി രൂപയായിരുന്നു ചെലവ്.'കമ്പനി മൊത്തത്തിലുള്ള വളര്‍ച്ച പ്രവണതയെക്കുറിച്ച് ജാഗ്രതയോടെ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകള്‍, പുതിയ വ്യാപാപര സാധ്യതകള്‍, ഇ-കൊമേഴ്സ് ബിസിനസ് എന്നിവ ഈ പാദത്തില്‍ കമ്പനിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്' കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പ്രഭ നരസിംഹന്‍ അഭിപ്രായപ്പെട്ടു.
ഓഹരി ഒന്നിന് 18 രൂപ വീതം കമ്പനി 2022-23 വര്‍ഷത്തിലെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം 489.6 കോടി രൂപയുടെ ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. കോള്‍ഗേറ്റിന്റെ ഓഹരികള്‍ ഇന്ന് ബിഎസ്ഇയില്‍ 1.63 ശതമാനം നേട്ടത്തില്‍ 1,603.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.