image

31 July 2022 5:29 AM GMT

Lifestyle

ഇന്ത്യ-തായ്‌ലന്റ് ഉഭയകക്ഷി വ്യാപാരം 15 ബില്യണ്‍ ഡോളറിലെത്തി: വിദേശകാര്യ സഹമന്ത്രി

MyFin Desk

ഇന്ത്യ-തായ്‌ലന്റ് ഉഭയകക്ഷി വ്യാപാരം 15 ബില്യണ്‍ ഡോളറിലെത്തി: വിദേശകാര്യ സഹമന്ത്രി
X

Summary

ഗുവഹാത്തി: ഇന്ത്യയും തായ്ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22 സാമ്പത്തികവര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്നും ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് പറഞ്ഞു. തായ് നിക്ഷേപകര്‍ക്ക് ആഭ്യന്തര വിപണി ആകര്‍ഷകമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ഏതാനും വര്‍ഷങ്ങളായി ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കോക്കില്‍ നടക്കുന്ന നോര്‍ത്ത് - ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]


ഗുവഹാത്തി: ഇന്ത്യയും തായ്ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22 സാമ്പത്തികവര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്നും ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് പറഞ്ഞു. തായ് നിക്ഷേപകര്‍ക്ക് ആഭ്യന്തര വിപണി ആകര്‍ഷകമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ഏതാനും വര്‍ഷങ്ങളായി ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കോക്കില്‍ നടക്കുന്ന നോര്‍ത്ത് - ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസിയാന്‍ മേഖലയില്‍ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര കേന്ദ്രമാണ് തായ്ലന്‍ഡെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് രാജ്യത്ത് നിന്നുമുള്ള ബിസിനസുകള്‍ക്ക് വിതരണ ശൃംഖലകള്‍ക്കായി ദീര്‍ഘകാല പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.