image

31 July 2022 1:18 AM GMT

Lifestyle

ഫാര്‍മ കയറ്റുമതി പൂർവ്വസ്ഥിതിയിലേക്ക്; 8% ഉയർന്ന് 6.26 ബില്യണ്‍ ഡോളറായി

MyFin Desk

ഫാര്‍മ കയറ്റുമതി  പൂർവ്വസ്ഥിതിയിലേക്ക്;  8% ഉയർന്ന് 6.26 ബില്യണ്‍ ഡോളറായി
X

Summary

 ഇന്ത്യയുടെ ഫാര്‍മ ഉത്പന്നങ്ങളുടെ കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എട്ട് ശതമാനം ഉയര്‍ന്ന് 6.26 ബില്യണ്‍ ഡോളറായി. സാമ്പത്തിക വര്‍ഷത്തിന്റെ അസാനത്തോടെ ഇത് 10 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലേക്കും, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുമുള്ള ഫാര്‍മ കയറ്റുമതി കുറയാനുള്ള കാരണം റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും, അതിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളുമാണ്. ഇത് സാധാരണ ഗതിയിലാകുന്നതോടെ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് കൊമേഴ്‌സിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ […]


ഇന്ത്യയുടെ ഫാര്‍മ ഉത്പന്നങ്ങളുടെ കയറ്റുമതി 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ എട്ട് ശതമാനം ഉയര്‍ന്ന് 6.26 ബില്യണ്‍ ഡോളറായി. സാമ്പത്തിക വര്‍ഷത്തിന്റെ അസാനത്തോടെ ഇത് 10 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയനിലേക്കും, മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുമുള്ള ഫാര്‍മ കയറ്റുമതി കുറയാനുള്ള കാരണം റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും, അതിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളുമാണ്. ഇത് സാധാരണ ഗതിയിലാകുന്നതോടെ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് കൊമേഴ്‌സിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഉദയ ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ആദ്യ പാദത്തില്‍, കയറ്റുമതി എട്ട് ശതമാനം ഉയര്‍ന്നു.ഇതില്‍ 3.6 ശതമാനം അമേരിക്കയിലേക്കാണ് നല്‍കിയത്. മൊത്തം കയറ്റുമതിയുടെ 30 ശതമാനത്തോളം വരുമെന്നത് ഏറെ പോസിറ്റീവായ കാര്യമാണെന്നും. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തില്‍ മാറ്റം വരുന്നതോടെ ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 2022-23 വര്‍ഷത്തില്‍ 27 ബില്യണ്‍ ഡോളറിനടുത്താകുമെന്നും, അദ്ദേഹം പറഞ്ഞു.
2022 സാമ്പത്തിക വര്‍ഷത്തില്‍ ഫാര്‍മ കയറ്റുമതി 24.61 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇത് 2021 സാമ്പത്തിക വര്‍ഷത്തിലേക്കാള്‍ ഒരു ശതമാനം കൂടുതലായിരുന്നു.
2013ലെ ഏപ്രില്‍-ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് 2022 ലെ ഇതേ കാലയളവില്‍ 146 ശതമാനം വര്‍ധനവോടെ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതി പുതിയ ഉയരങ്ങളില്‍ തുടരുന്നതായി കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടുത്തിടെ പറഞ്ഞിരുന്നു.
കൂടാതെ, കോവിഡ്-19 വാക്‌സിന്‍ കയറ്റുമതി ഇതുവരെ 100 ലധികം രാജ്യങ്ങളിലേക്ക് 239 ദശലക്ഷം ഡോസുകളായിയെന്നും അവ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്കുള്ള മൊത്തത്തിലുള്ള കയറ്റുമതിയുടെ 60 ശതമാനവും റഷ്യയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.