image

27 July 2022 7:30 AM GMT

Banking

ചൈനീസ് നിക്ഷേപകരെ ലാക്കാക്കി ആലിബാബ ഹോങ്കോഗ് വിപണിയിലേയ്ക്ക്

MyFin Bureau

ചൈനീസ് നിക്ഷേപകരെ ലാക്കാക്കി ആലിബാബ ഹോങ്കോഗ് വിപണിയിലേയ്ക്ക്
X

Summary

ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ ഹോംങ്കോങിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ലിസ്റ്റിംഗ് പൂര്‍ത്തിയാകും. ഹോങ്കോങിലെ ഓഹരി വിപണിയില്‍ കൂടി സ്ഥാനം പിടിക്കുന്നതോടെ ചൈനീസ് നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു കിട്ടും. നിലവില്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ മാത്രമാണ് ആലിബാബ ലിസ്റ്റ് ചെയ്തിട്ടുള്ളത്. വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ നിക്ഷേപക അടിത്തറ വളര്‍ത്തുന്നതിനായി അലിബാബ മറ്റൊരു പ്രാഥമിക ലിസ്റ്റിംഗ് വേദി പിന്തുടരുകയാണെന്ന് സിഇഒ ഡാനിയല്‍ ഷാങ് വ്യക്തമാക്കി. ഓഡിറ്റിംഗ് ആവശ്യകതകള്‍ പാലിക്കുന്നില്ലെങ്കില്‍ […]


ലോകത്തിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ ഹോംങ്കോങിലെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു.

ഈ വര്‍ഷം അവസാനത്തോടെ ലിസ്റ്റിംഗ് പൂര്‍ത്തിയാകും. ഹോങ്കോങിലെ ഓഹരി വിപണിയില്‍ കൂടി സ്ഥാനം പിടിക്കുന്നതോടെ ചൈനീസ് നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നു കിട്ടും. നിലവില്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ മാത്രമാണ് ആലിബാബ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ നിക്ഷേപക അടിത്തറ വളര്‍ത്തുന്നതിനായി അലിബാബ മറ്റൊരു പ്രാഥമിക ലിസ്റ്റിംഗ് വേദി പിന്തുടരുകയാണെന്ന് സിഇഒ ഡാനിയല്‍ ഷാങ് വ്യക്തമാക്കി.

ഓഡിറ്റിംഗ് ആവശ്യകതകള്‍ പാലിക്കുന്നില്ലെങ്കില്‍ യുഎസ്-ലിസ്റ്റുചെയ്ത ചൈനീസ് കമ്പനികളെ ഡീലിസ്റ്റ് ചെയ്യുമെന്ന് യുഎസ് റെഗുലേറ്റര്‍മാര്‍ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഹോങ്കോങ്ങില്‍ ആലിബാബ ലിസ്റ്റിംഗ് നടത്തുന്നത്.