14 July 2022 6:19 AM GMT
Summary
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജൂണില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 23.52 ശതമാനം വര്‍ധിച്ച് 40.13 ബില്യണ്‍ ഡോളറിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍. വ്യാപാര കമ്മി 26.18 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ ഇറക്കുമതി 57.55 ശതമാനം വര്‍ധിച്ച് 66.31 ബില്യണ്‍ ഡോളറിലെത്തി. 2021 ജൂണില്‍ വ്യാപാരക്കമ്മി 9.60 ബില്യണ്‍ ഡോളറായിരുന്നു. 2022-23 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ മൊത്ത കയറ്റുമതി ഏകദേശം 24.51 ശതമാനം ഉയര്‍ന്ന് 118.96 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇതേ കാലയളവില്‍ ഇറക്കുമതി 49.47 ശതമാനം […]
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജൂണില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 23.52 ശതമാനം വര്‍ധിച്ച് 40.13 ബില്യണ്‍ ഡോളറിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍. വ്യാപാര കമ്മി 26.18 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണില്‍ ഇറക്കുമതി 57.55 ശതമാനം വര്‍ധിച്ച് 66.31 ബില്യണ്‍ ഡോളറിലെത്തി. 2021 ജൂണില്‍ വ്യാപാരക്കമ്മി 9.60 ബില്യണ്‍ ഡോളറായിരുന്നു.
2022-23 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ മൊത്ത കയറ്റുമതി ഏകദേശം 24.51 ശതമാനം ഉയര്‍ന്ന് 118.96 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇതേ കാലയളവില്‍ ഇറക്കുമതി 49.47 ശതമാനം ഉയര്‍ന്ന് 189.76 ബില്യണ്‍ ഡോളറായി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലെ വ്യാപാര കമ്മി മുന്‍വര്‍ഷത്തെ 31.42 ബില്യണ്‍ ഡോളറില്‍ നിന്ന് 70.80 ബില്യണ്‍ ഡോളറായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്താമാക്കുന്നു.