image

23 Jun 2022 5:07 AM GMT

Banking

ടൈറ്റന്റെ എതിനിക് വെയര്‍ ടനീറയുടെ വരുമാനം 300 കോടിയാകും

MyFin Desk

ടൈറ്റന്റെ എതിനിക് വെയര്‍  ടനീറയുടെ വരുമാനം  300 കോടിയാകും
X

Summary

കൊല്‍ക്കത്ത: ടൈറ്റന്‍ കമ്പനിയുടെ വിമന്‍ എത്നിക് വെയര്‍ ബ്രാന്‍ഡായ ടനീറയുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി രൂപയായും 2027 സാമ്പത്തിക വര്‍ഷത്തോടെ 1,000 കോടി രൂപയായും ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി. 2017 ലാണ് ടൈറ്റനില്‍  നിന്നുള്ള ഏറ്റവും പുതിയ ഇന്‍-ഹൗസ് ബ്രാന്‍ഡായ ടനെയിറ ആരംഭിക്കുന്നത്. സിഎജിആര്‍ ആറുമുതല്‍ എട്ട് ശതമാനത്തോളം വളരുന്ന ബ്രാന്‍ഡ് 50,000 കോടി രൂപയുടെ സാരി ബിസിനസിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി, നോയിഡ, […]


കൊല്‍ക്കത്ത: ടൈറ്റന്‍ കമ്പനിയുടെ വിമന്‍ എത്നിക് വെയര്‍ ബ്രാന്‍ഡായ ടനീറയുടെ വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 300 കോടി രൂപയായും 2027 സാമ്പത്തിക വര്‍ഷത്തോടെ 1,000 കോടി രൂപയായും ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി. 2017 ലാണ് ടൈറ്റനില്‍ നിന്നുള്ള ഏറ്റവും പുതിയ ഇന്‍-ഹൗസ് ബ്രാന്‍ഡായ ടനെയിറ ആരംഭിക്കുന്നത്.
സിഎജിആര്‍ ആറുമുതല്‍ എട്ട് ശതമാനത്തോളം വളരുന്ന ബ്രാന്‍ഡ് 50,000 കോടി രൂപയുടെ സാരി ബിസിനസിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹി, നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, പൂനെ, ചെന്നൈ, ജംഷഡ്പൂര്‍, വഡോദര, ലഖ്നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി കമ്പനിക്ക് 25 സ്റ്റോറുകളുണ്ട്.
"ഞങ്ങള്‍ ഈ വര്‍ഷത്തോടെ സ്റ്റോറുകളുടെ എണ്ണം 50 മുതല്‍ 60 സ്റ്റോറുകളായി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്, അടുത്ത മൂന്ന്,നാല് വര്‍ഷത്തിനുള്ളില്‍ ഇത് 125 ടനീറ റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയായി ഉയര്‍ത്തുമെന്നും തനീറ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അംബുജ് നാരായണ്‍ പറഞ്ഞു. ഭാവിയില്‍ യുഎസ് പോലുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഉള്ള വിപണികളില്‍ വിദേശ സ്റ്റോറുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.
സാരികള്‍, കുര്‍ത്തകള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊപ്പം കൈത്തറി വസ്ത്രങ്ങള്‍ക്കും ബ്രാന്‍ഡ് പ്രാധാന്യം നല്‍കുന്നുണ്ട്. ബനാറസി സില്‍ക്കുകള്‍, കാഞ്ചീവരം, ചന്ദേരികള്‍, മഹേശ്വരികള്‍, ജംദാനികള്‍, ഗുജറാത്ത്, ഇക്കത്തുകള്‍ ഈ തുണിത്തരങ്ങളെല്ലാം ടനീറയില്‍ ലഭ്യമാണ്. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെ ടൈറ്റന്റെ കീഴിലുള്ള ബിസിനസ് വിഭാഗത്തിന് കീഴിലാണ് ടനീറ ഉള്‍പ്പെടുന്നത്.