image

19 Jun 2022 6:32 AM GMT

Banking

ജൂലൈ ഒന്നു മുതല്‍ നിരോധനം : ഈ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ 'അപ്രത്യക്ഷമാകും'

MyFin Desk

ജൂലൈ ഒന്നു മുതല്‍ നിരോധനം : ഈ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ അപ്രത്യക്ഷമാകും
X

Summary

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് ജൂലൈ ഒന്നു മുതല്‍ നിരോധനം വരുന്നതോടെ സ്ഥിരമായി വിപണിയിലെത്തിയിരുന്ന പല 'വസ്തുക്കളും' അപ്രത്യക്ഷമാകും. പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ കപ്പ്, പ്ലേറ്റ്, സ്‌ട്രോ ഉള്‍പ്പടെയുള്ളവ മുതല്‍ അലങ്കാര വസ്തുകള്‍ നിര്‍മ്മിക്കുന്ന തെര്‍മോകോളിന് വരെ നിരോധനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. പ്ലാസ്റ്റിക്ക് സ്‌ട്രോയ്ക്ക് പകരമുള്ള പേപ്പര്‍ സ്ട്രോ പോലുള്ളവ കൂടുതലായി വിപണിയിലത്തെിക്കാന്‍ സമയം അനുവദിക്കണമെന്നാണ് ഈ അവസരത്തില്‍ കമ്പനികളുടെ ആവശ്യം. കൊക്കകോള ഇന്ത്യ, പെപ്സികോ ഇന്ത്യ, പാര്‍ലെ അഗ്രോ, ഡാബര്‍, ഡിയാജിയോ, റാഡിക്കോ ഖൈതാന്‍ […]


ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് ജൂലൈ ഒന്നു മുതല്‍ നിരോധനം വരുന്നതോടെ സ്ഥിരമായി വിപണിയിലെത്തിയിരുന്ന പല 'വസ്തുക്കളും' അപ്രത്യക്ഷമാകും. പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ കപ്പ്, പ്ലേറ്റ്, സ്‌ട്രോ ഉള്‍പ്പടെയുള്ളവ മുതല്‍ അലങ്കാര വസ്തുകള്‍ നിര്‍മ്മിക്കുന്ന തെര്‍മോകോളിന് വരെ നിരോധനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
പ്ലാസ്റ്റിക്ക് സ്‌ട്രോയ്ക്ക് പകരമുള്ള പേപ്പര്‍ സ്ട്രോ പോലുള്ളവ കൂടുതലായി വിപണിയിലത്തെിക്കാന്‍ സമയം അനുവദിക്കണമെന്നാണ് ഈ അവസരത്തില്‍ കമ്പനികളുടെ ആവശ്യം. കൊക്കകോള ഇന്ത്യ, പെപ്സികോ ഇന്ത്യ, പാര്‍ലെ അഗ്രോ, ഡാബര്‍, ഡിയാജിയോ, റാഡിക്കോ ഖൈതാന്‍ എന്നീ കമ്പനികളെ പ്രതിനിധീകരിക്കുന്ന ആക്ഷന്‍ അലയന്‍സ് ഫോര്‍ റീസൈക്ലിംഗ് ബിവറേജ് കാര്‍ട്ടണ്‍സ് എന്ന സംഘടനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്.
പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ക്ക് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകളും, 2021 ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണിനു താഴെയുള്ള കാരി ബാഗുകളും നിരോധിച്ചു.
ഘട്ടം ഘട്ടമായി പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് മേലും ഇപ്പോള്‍ നിരോധനം വരുന്നത്. മാത്രമല്ല ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യരുതെന്ന് പെട്രോകെമിക്കല്‍ കമ്പനികള്‍ക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കി. ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യാപാരകേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന നിര്‍ദ്ദേശവും ബോര്‍ഡ് കൊടുത്തിട്ടുണ്ട്.
നിരോധനം വരുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍
1. പ്ലേറ്റ്
2. കപ്പ്
3. പ്ലാസ്റ്റിക് ഗ്ലാസ്
4. ഫോര്‍ക്
5. പ്ലാസ്റ്റിക് കത്തി
6. ട്രേ
7. പാക്കിങ് ഫിലിമുകള്‍
8. സിഗരറ്റ് പാക്കറ്റിനു പുറത്തുള്ള പ്ലാസ്റ്റിക് കവര്‍
9. 100 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്/പിവിസി ബാനര്‍
10. സ്പൂണ്‍ രൂപത്തിലുള്ള പ്ലാസ്റ്റിക് സ്റ്റിക്
11. പ്ലാസ്റ്റിക് സ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഇയര്‍ ബഡ്
12. ബലൂണ്‍ സ്റ്റിക്
13. പ്ലാസ്റ്റിക് കൊടികള്‍
14. മിഠായി സ്റ്റിക്
15. ഐസ്‌ക്രീം സ്റ്റിക്
16. അലങ്കാരത്തിനുപയോഗിക്കുന്ന തെര്‍മോക്കോള്‍