image

4 Jun 2022 6:14 AM GMT

Banking

മലയാളി സ്റ്റാര്‍ട്ടപ്പിന് അമേരിക്കന്‍ നിക്ഷേപം

MyFin Bureau

മലയാളി സ്റ്റാര്‍ട്ടപ്പിന് അമേരിക്കന്‍ നിക്ഷേപം
X

Summary

തിരുവനന്തപുരം:  ബയോടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് സാറ ബയോടെക്ക് യുഎസ് ആസ്ഥാനമായുള്ള ട്രാന്‍സ്സെന്‍ഡ് ഇന്റര്‍നാഷണലില്‍ നിന്ന് നിക്ഷേപം നേടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) ഫ്ളാഗ്ഷിപ്പ് ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ (ഐഇഡിസി) സ്‌കീമിന് കീഴില്‍ ഉയര്‍ന്നുവന്ന ബയോടെക്നോളജി സ്റ്റാര്‍ട്ടപ്പാണ് സാറ ബയോടെക്. യുഎസില്‍ സ്റ്റാര്‍ട്ടപ്പിന്റെ ആല്‍ഗല്‍ സീവീഡ് ടെക്നോളജി സൗകര്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 'ബി-ലൈറ്റ്' എന്ന ബ്രാന്‍ഡ് നാമത്തില്‍ ഭക്ഷണപാനീയങ്ങള്‍ക്കായുള്ള നിര്‍മ്മാണ സൗകര്യം, ആല്‍ഗല്‍ കടല്‍പ്പായല്‍ സംസ്‌കരണ കേന്ദ്രം, യുഎസില്‍ ഫോട്ടോബയോ റിയാക്ടറുകള്‍ക്കായുള്ള ഗവേഷണ കേന്ദ്രം […]


തിരുവനന്തപുരം: ബയോടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് സാറ ബയോടെക്ക് യുഎസ് ആസ്ഥാനമായുള്ള ട്രാന്‍സ്സെന്‍ഡ് ഇന്റര്‍നാഷണലില്‍ നിന്ന് നിക്ഷേപം നേടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) ഫ്ളാഗ്ഷിപ്പ് ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍ (ഐഇഡിസി) സ്‌കീമിന് കീഴില്‍ ഉയര്‍ന്നുവന്ന ബയോടെക്നോളജി സ്റ്റാര്‍ട്ടപ്പാണ് സാറ ബയോടെക്.
യുഎസില്‍ സ്റ്റാര്‍ട്ടപ്പിന്റെ ആല്‍ഗല്‍ സീവീഡ് ടെക്നോളജി സൗകര്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 'ബി-ലൈറ്റ്' എന്ന ബ്രാന്‍ഡ് നാമത്തില്‍ ഭക്ഷണപാനീയങ്ങള്‍ക്കായുള്ള നിര്‍മ്മാണ സൗകര്യം, ആല്‍ഗല്‍ കടല്‍പ്പായല്‍ സംസ്‌കരണ കേന്ദ്രം, യുഎസില്‍ ഫോട്ടോബയോ റിയാക്ടറുകള്‍ക്കായുള്ള ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ഈ തുക ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഇതേ സാങ്കേതികവിദ്യയ്ക്കായി യുഎഇ ആസ്ഥാനമായുള്ള ടിസിഎന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്സില്‍ നിന്ന് 10 ദശലക്ഷം ഡോളര്‍ നിക്ഷേപം
2021ല്‍, സാറാ ബയോടെക്ക് സമാഹരിച്ചിട്ടുണ്ട്. നിലവില്‍, എഫ്എംസിജി ഉത്പന്നങ്ങളുടെ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി സാറ യുഎഇയില്‍ പ്രവര്‍ത്തിക്കുന്നു.
സാറ ബയോടെക്കിന്റെ വളര്‍ച്ച വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതില്‍ കാമ്പസുകളിലെ ഐഇഡിസികളുടെ ഊര്‍ജ്ജസ്വലതയുടെ തെളിവാണെന്ന് കെഎസ്യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. 'സാമൂഹിക പ്രസക്തിയുള്ള നൂതന ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചുകൊണ്ട് സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, സംരംഭകര്‍ക്ക് വിപുലമായ അവസരങ്ങളും, സാങ്കേതിക വൈദഗ്ധ്യവും നേടാന്‍ ഐഇഡിസികള്‍ സഹായിക്കുന്നു. സാറയുടെ നേട്ടം തീര്‍ച്ചയായും ഐഇഡിസികളിലെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മാണത്തിലെയും ഗവേഷണ-വികസനത്തിലെയും സമ്പൂര്‍ണ്ണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നിര്‍വഹിക്കും, മറ്റ് പ്രവര്‍ത്തനങ്ങള്‍ സാറാ ബയോടെക്ക് ഇന്റര്‍നാഷ്ണല്‍ എന്ന പേരില്‍ നിര്‍വഹിക്കുമെന്ന് സാറ ബയോടെക് സ്ഥാപകനും സിഇഒയുമായ നജീബ് ബിന്‍ ഹനീഫ് പറഞ്ഞു.
ആഗോളതലത്തില്‍ സാറാ ബയോടെക്ക് ഇന്ത്യ ഒരു പേരന്റിങ് കമ്പനിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ സാറാ ബയോടെക്ക് യുഎസ്എയുടെ എല്ലാ പ്രവര്‍ത്തനങ്ങളും യുഎസില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഹനീഫ് കൂട്ടിച്ചേര്‍ത്തു.