Summary
വെള്ളിയാഴ്ച വിപണിയിൽ മാട്രിമോണി.കോം ന്റെ ഓഹരി വില 15.39 ശതമാനം വർധിച്ചു. കമ്പനി 75 കോടി രൂപയുടെ ബൈബാക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ വർദ്ധനവ് പ്രകടമായത്. ഒരു ഓഹരിക്ക് പരമാവധി 1150 രൂപ വരെ വില നൽകാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഇത് മാട്രിമോണി.കോമിന്റെ വ്യാഴാഴ്ചത്തെ ക്ലോസിങ് വിലയായ 666.65 രൂപയുടെ 72 .50 ശതമാനം കൂടുതലാണ്. അന്തിമ തീരുമാനം ബൈബാക് കമ്മിറ്റയുടേതായിരിക്കും. ഓഹരി ഉടമകളുടെ പ്രത്യേക അനുമതിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഈ തീരുമാനം. വ്യാഴാഴ്ച മാർക്കറ്റ് അവസാനിച്ചതിന് […]
വെള്ളിയാഴ്ച വിപണിയിൽ മാട്രിമോണി.കോം ന്റെ ഓഹരി വില 15.39 ശതമാനം വർധിച്ചു. കമ്പനി 75 കോടി രൂപയുടെ ബൈബാക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ വർദ്ധനവ് പ്രകടമായത്. ഒരു ഓഹരിക്ക് പരമാവധി 1150 രൂപ വരെ വില നൽകാനാണ് മാനേജ്മെന്റിന്റെ തീരുമാനം.
ഇത് മാട്രിമോണി.കോമിന്റെ വ്യാഴാഴ്ചത്തെ ക്ലോസിങ് വിലയായ 666.65 രൂപയുടെ 72 .50 ശതമാനം കൂടുതലാണ്. അന്തിമ തീരുമാനം ബൈബാക് കമ്മിറ്റയുടേതായിരിക്കും. ഓഹരി ഉടമകളുടെ പ്രത്യേക അനുമതിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഈ തീരുമാനം.
വ്യാഴാഴ്ച മാർക്കറ്റ് അവസാനിച്ചതിന് ശേഷമാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്.
മാർച്ച് പാദത്തിലെ സാമ്പത്തിക കണക്കുകളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. നികുതിക്ക് ശേഷമുള്ള ലാഭം (PAT) 15.61 ശതമാനം ഉയർന്ന് 11.70 കോടി രൂപയായി. കമ്പനിക്ക് ഈ പാദത്തിൽ മാത്രമായി 2.34 ലക്ഷം പുതിയ വരിക്കാരെ ആണ് ലഭിച്ചത്; ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിന്നും 3.1 ശതമാനം വർധനവാണ്. ബില്ലിംഗ് 6.7 ശതമാനം ഉയർന്ന് 113.2 കോടി രൂപയായി.
പുതിയ മേഖലകൾ കണ്ടെത്തി നടപ്പിലാക്കിയതിലൂടെ 2021-22 സാമ്പത്തിക വർഷത്തിൽ നല്ല വളർച്ച നേടാൻ കമ്പനിക്ക് കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ മുരുകവേൽ ജാനകിരാമൻ അഭിപ്രായപ്പെട്ടു.
പ്രധാന ലക്ഷ്യത്തിനു കോട്ടം സംഭവിക്കാതെ, കഴിവും നേതൃത്വവും ഉള്ള ആളുകളുമായി കൈകോർത്തു വളർച്ചയുടെ വേഗത വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.