7 May 2022 6:09 AM
Summary
കൊച്ചി: വിഷു-ഈസ്റ്റര്‍-റംസാന്‍ മേളയില്‍ സപ്ലൈകോയ് 221 കോടി രൂപയുടെ വിറ്റുവരവു നേടയതായി സി എം ഡി സഞ്ജീബ് കുമാർ പട്‌ജോഷി അറിയിച്ചു. തിരുവനന്തപുരം, കോട്ടയം മേഖലകളില്‍ നിന്നായി യഥാക്രമം 42 കോടി രൂപയുടെയും, 33 കോടി രൂപയുടെയും വരുമാനമാണ് നേടിയത്. എറണാകുളം മേഖലയില്‍ നിന്ന് 35 കോടി രൂപയുടെയും, പാലക്കാട് മേഖലയില്‍ നിന്ന് 36 കോടി രൂപയുടെയും,കോഴിക്കോട് മേഖലയില്‍ നിന്ന് 42 കോടി രൂപയുടെയും വിറ്റുവരവാണ് സപ്ലൈകോ വില്പനശാലകളില്‍ നിന്നുമുണ്ടായത്. സപ്ലൈകോയുടെ ഇതര ബിസിനസ്സ് സംരംഭങ്ങളായ പെട്രോളിയം […]
കൊച്ചി: വിഷു-ഈസ്റ്റര്‍-റംസാന്‍ മേളയില്‍ സപ്ലൈകോയ് 221 കോടി രൂപയുടെ വിറ്റുവരവു നേടയതായി സി എം ഡി സഞ്ജീബ് കുമാർ പട്‌ജോഷി അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം മേഖലകളില്‍ നിന്നായി യഥാക്രമം 42 കോടി രൂപയുടെയും, 33 കോടി രൂപയുടെയും വരുമാനമാണ് നേടിയത്. എറണാകുളം മേഖലയില്‍ നിന്ന് 35 കോടി രൂപയുടെയും, പാലക്കാട് മേഖലയില്‍ നിന്ന് 36 കോടി രൂപയുടെയും,കോഴിക്കോട് മേഖലയില്‍ നിന്ന് 42 കോടി രൂപയുടെയും വിറ്റുവരവാണ് സപ്ലൈകോ വില്പനശാലകളില്‍ നിന്നുമുണ്ടായത്.
സപ്ലൈകോയുടെ ഇതര ബിസിനസ്സ് സംരംഭങ്ങളായ പെട്രോളിയം ഉത്പന്നങ്ങള്‍, മരുന്ന് എന്നിവ ഉള്‍പ്പെടെ ആകെ 221 കോടി രൂപയുടെ വിറ്റുവരവാണ് ഈ ഉത്സവക്കാലത്ത് സപ്ലൈകോ കൈവരിച്ചത്.