7 May 2022 4:48 AM GMT
Summary
ഡെല്‍ഹി: കടക്കെണിയിൽ നിന്നും രക്ഷപെടാൻ ഫ്യച്ചര്‍ ഗ്രൂപ്പ് അമര്‍ ചിത്രകഥയിലെ (ACKPL) ഓഹരികള്‍ 13.62 കോടി രൂപയ്ക്ക് വില്‍ക്കുന്നു. രാമനാഡു ദഗുബാട്ടിയ്ക്കും സ്പിരിറ്റ് മീഡിയയ്ക്കുമായാണ് എസികെപിഎല്‍ ഓഹരികള്‍ വില്‍ക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ഫ്യൂച്ചര്‍ കണ്‍സ്യൂമറാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ എസികെപിഎല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയല്ലാതാകും. ഈ വര്‍ഷം ജനുവരിയില്‍ കടപ്പത്രങ്ങള്‍ ഓഹരിയാക്കി മാറ്റി എസികെപിഎല്ലിലെ തങ്ങളുടെ ഓഹരി 68.72 ശതമാനമായി ഉയര്‍ത്തുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അറിയിച്ചിരുന്നു. തങ്ങളുടെ റീട്ടെയില്‍, മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, […]
ഡെല്‍ഹി: കടക്കെണിയിൽ നിന്നും രക്ഷപെടാൻ ഫ്യച്ചര്‍ ഗ്രൂപ്പ് അമര്‍ ചിത്രകഥയിലെ (ACKPL) ഓഹരികള്‍ 13.62 കോടി രൂപയ്ക്ക് വില്‍ക്കുന്നു.
രാമനാഡു ദഗുബാട്ടിയ്ക്കും സ്പിരിറ്റ് മീഡിയയ്ക്കുമായാണ് എസികെപിഎല്‍ ഓഹരികള്‍ വില്‍ക്കുന്നത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഭാഗമായുള്ള ഫ്യൂച്ചര്‍ കണ്‍സ്യൂമറാണ് ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ എസികെപിഎല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയല്ലാതാകും.
ഈ വര്‍ഷം ജനുവരിയില്‍ കടപ്പത്രങ്ങള്‍ ഓഹരിയാക്കി മാറ്റി എസികെപിഎല്ലിലെ തങ്ങളുടെ ഓഹരി 68.72 ശതമാനമായി ഉയര്‍ത്തുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് അറിയിച്ചിരുന്നു.
തങ്ങളുടെ റീട്ടെയില്‍, മൊത്തവ്യാപാരം, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് ആസ്തികള്‍ എന്നിവയെല്ലാം 24,713 കോടി രൂപക്കു റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാനുള്ള ഇടപാടിനെതിരെ വായ്പാദാതാക്കള്‍ കഴിഞ്ഞ മാസം വോട്ട് ചെയ്തതിനെത്തുടര്‍ന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികള്‍ തങ്ങളുടെ ആസ്തികള്‍ മറ്റു സ്ഥാപനങ്ങൾക്ക് വില്‍ക്കുകയാണ്.
ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ 25 ശതമാനം ഓഹരി സംയുക്ത സംരംഭമായ ജനറലിക്ക് കഴിഞ്ഞ വ്യാഴാഴ്‌ച 1,266.07 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു.