5 April 2022 9:00 AM GMT
മത്സ്യ കയറ്റുമതിയ്ക്കായി അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ, മികച്ച വിലയും വിപണിയും ലക്ഷ്യം
Aswathi Kunnoth
Summary
ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും മത്സ്യം കയറ്റുമതി ചെയ്യുന്നതിനായി അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. സുസ്ഥിരമായ രീതിയിലൂടെ പിടിക്കുന്ന മത്സ്യത്തിന് മാത്രമെ ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയുള്ളൂ. വൊളന്റെറി സസ്റ്റെയ്‌നബിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(VSS) അനുസരിച്ച് ഉത്പാദനമുണ്ടാകുമ്പോഴാണ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുക. പ്രീമിയം മാര്‍ക്കറ്റിലേക്ക് ഉത്പന്നം എത്തിക്കുക വഴി മത്സ്യ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. വിദേശ വിപണി കയ്യടക്കുകയാണ് സര്‍ട്ടിഫിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ആഗോള തലത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മറൈന്‍ സ്റ്റ്യുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍(MSC) നല്‍കുന്ന സ്റ്റാന്‍ഡാര്‍ഡിനായാണ്.
ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും മത്സ്യം കയറ്റുമതി ചെയ്യുന്നതിനായി അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. സുസ്ഥിരമായ രീതിയിലൂടെ പിടിക്കുന്ന മത്സ്യത്തിന് മാത്രമെ ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയുള്ളൂ. വൊളന്റെറി സസ്റ്റെയ്‌നബിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്(VSS) അനുസരിച്ച് ഉത്പാദനമുണ്ടാകുമ്പോഴാണ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുക. പ്രീമിയം മാര്‍ക്കറ്റിലേക്ക് ഉത്പന്നം എത്തിക്കുക വഴി മത്സ്യ തൊഴിലാളികള്‍ക്ക് മികച്ച പ്രതിഫലം ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
വിദേശ വിപണി കയ്യടക്കുകയാണ് സര്‍ട്ടിഫിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ആഗോള തലത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മറൈന്‍ സ്റ്റ്യുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍(MSC) നല്‍കുന്ന സ്റ്റാന്‍ഡാര്‍ഡിനായാണ് ഫിഷറീസ് വകുപ്പ് ഒരുങ്ങുന്നത്. ആകെയുള്ള നൂറ് പോയിന്റില്‍ 80 പോയിന്റ് ലഭിച്ചാല്‍ മാത്രമെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നുള്ളൂ. രണ്ട് വര്‍ഷം മുന്‍പ് തന്നെ ചെമ്മീന്‍, കണവ, കൂന്തല്‍, നീരാളി എന്നീ മത്സ്യങ്ങളില്‍ ഈ സ്റ്റാന്‍ഡേര്‍ഡിലോട്ട് പോകാനുള്ള പഠനങ്ങള്‍ നടത്തിയിരുന്നു. ഇവ വിലയിരുത്തിയാണ് ആവശ്യമായ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നത്.
ഇതില്‍ ഏറ്റവും പ്രധാനം ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് തടയലാണ്. ഇതിനായി കേരളത്തില്‍ മിനിമം ലീഗല്‍ സൈസ് ഫോര്‍ (MLS) ഫിഷ് എന്ന നിയമം നിലവിലുണ്ട്. എന്നാല്‍ പിടിച്ചു കഴിഞ്ഞതിനു ശേഷം മാത്രമെ ഇക്കാര്യം ശ്രദ്ധിക്കാന്‍ കഴിയുള്ളൂ. മത്സ്യ തൊഴിലാളികളില്‍ അവബോധം ഉണ്ടാക്കുന്നതോടൊപ്പം ട്രോളിങ് രീതിയില്‍ മീന്‍ പിടിക്കുമ്പോള്‍ ചെറിയ കണ്ണികളുള്ള വലകള്‍ ഒഴിവാക്കി പകരം സ്‌ക്വയര്‍ മെഷ് പാനല്‍ വലകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനുമാണ് നിര്‍ദ്ദേശം. ഇതിലൂടെ ചെറിയ മീനുകള്‍ വലയില്‍ കുടുങ്ങത് തടയാനാകുന്നു.
മത്സ്യ തൊഴിലാളികള്‍ക്ക് നല്ല തൂക്കത്തിലുള്ള മീനുകള്‍ ലഭിക്കുന്നതോടൊപ്പം വിപണിയിലും ഇതിന്റെ ആവശ്യകത ഏറെയാണെന്ന് ഫിഷറീസ് റിട്ടയര്‍ഡ് പ്രിന്‍സിപ്പലും ശാസ്ത്രജ്ഞനുമായ ഡോ. സുനില്‍ മുഹമ്മദ് ' മൈഫിന്‍ പോയിന്റി' നോട് പറഞ്ഞു. മക്‌ഡൊണാള്‍ഡ് പോലുള്ള മിക്ക ആഗോള ബ്രാന്റുകളും MSC സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നവയാണ്. എക്കോ ലേബല്‍ എന്നും ഇതിനെ പറയാറുണ്ട്. ഫ്രണ്ട്‌സ് ഓഫ് ദ സീ (FOS) മറ്റൊരു പ്രധാനപ്പെട്ട സ്റ്റാന്‍ഡേര്‍ഡാണ്. എങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ ചുരുങ്ങിയ കാലയളവില്‍ ലക്ഷ്യം കാണാന്‍ കഴിയുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശ്വാസം.
നിലവില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള എക്‌സ്‌പോര്‍ട്ടിങ് ഇന്‍സ്ട്രക്ഷന്‍ ഏജന്‍സി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് അനുമതിയുള്ളു. പുതിയ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് അബാദ് ഫിഷറീസ് എക്‌സ്‌പോര്‍ട്ട്‌സിലെ ഉദ്യോഗസ്ഥന്‍പറഞ്ഞു.