26 March 2022 12:24 AM GMT
Summary
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോട്ട് ആൻഡ് മറൈൻ ഷോ കൊച്ചിയിൽ ആരംഭിച്ചു. ബോൾഗാട്ടി പാലസിൽ വച്ച് നടക്കുന്ന പ്രദർശനം മാർച്ച് 25 മുതൽ 27 വരെ ഉണ്ടാകും. നാൽപ്പതിലധികം എക്സിബിറ്റേർസ് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തും. 3500 ലധികം ബിസിനസ് ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിന്റെ ജലഗതാഗത മേഖലയ്ക്കും സാഹസിക ടൂറിസം മേഖലയ്ക്കും ഉപയോഗപ്പെടുത്താവുന്ന അനവധി ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. സ്പീഡ് ബോട്ടുകൾ, എൻജിൻ, നാവിഗേഷൻ സിസ്റ്റംസ്, ഉത്പന്നങ്ങളുടെ വിതരണം അങ്ങനെ ഈ […]
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബോട്ട് ആൻഡ് മറൈൻ ഷോ കൊച്ചിയിൽ ആരംഭിച്ചു. ബോൾഗാട്ടി പാലസിൽ വച്ച് നടക്കുന്ന പ്രദർശനം മാർച്ച് 25 മുതൽ 27 വരെ ഉണ്ടാകും. നാൽപ്പതിലധികം എക്സിബിറ്റേർസ് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തും. 3500 ലധികം ബിസിനസ് ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ ജലഗതാഗത മേഖലയ്ക്കും സാഹസിക ടൂറിസം മേഖലയ്ക്കും ഉപയോഗപ്പെടുത്താവുന്ന അനവധി ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. സ്പീഡ് ബോട്ടുകൾ, എൻജിൻ, നാവിഗേഷൻ സിസ്റ്റംസ്, ഉത്പന്നങ്ങളുടെ വിതരണം അങ്ങനെ ഈ മേഖലയ്ക്കാവശ്യമായ മുഴുവൻ സേവനങ്ങളും ഇവിടെ ലഭ്യമാകും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിഐജി രവി നിർവഹിച്ചു. പദ്ധതിക്ക് കേരളം ഇൻഡസ്ട്രിയൽ പ്രൊമോഷൻ ബ്യൂറോ (കെ-ബിപ് ), കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്പ്യാർഡ്,കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ്ഗാർഡ്, Iഎന്നിവയുടെ പിന്തുണയും ഉണ്ട്. കെ-ബിപ് മാത്രം 20 സ്റ്റാളുകൾ കേരളത്തിലെ എസ്എം ഇ സെക്ടറിൽ നിന്ന് ഒരുക്കിയിട്ടുണ്ട്.
കെ-റെയിൽ പോലുള്ള വലിയ പദ്ധതികൾക്ക് ചെലവിടുന്നതിന്റെ നാലിലൊന്ന് പോലും ഉൾനാടൻ ജലഗതാഗതത്തിന്റെ വികസനത്തിന് വേണ്ടി ആവശ്യമില്ലെന്ന് ക്രൂസ് എക്സ്പോസ് ഡയറക്ടറും എക്സിബിഷൻ സംഘാടകനുമായ ജോസഫ് കുര്യാക്കോസ് മൈഫിൻ പോയിന്റിനോട് പറഞ്ഞു.
കോവിഡ് കാരണം രണ്ട് വർഷമായി പരിപാടി സംഘടിപ്പിച്ചിരുന്നില്ല. എന്നാൽ വളരെ സജീവമായി ഇത്തവണ എല്ലാ സ്റ്റോളുകളും നിറഞ്ഞു. 50 കോടിയിലധികം രൂപയുടെ വിപണനം ഉണ്ടാവാറുണ്ട്.
പദ്ധതിയോടൊപ്പം വെൻഡർ ഡെവലപ്മെന്റ് പ്രോഗാമുകളും , ടെക്നിക്കൽ സെഷനുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.