image

11 March 2022 4:56 AM GMT

Banking

പബ്ലിക് സെക്ടർ കമ്പനികളിൽ നിന്ന് ഈ വർഷം 49,059 കോടി രൂപ ഡിവിഡൻറ്

Myfin Editor

പബ്ലിക് സെക്ടർ കമ്പനികളിൽ നിന്ന് ഈ വർഷം 49,059 കോടി രൂപ ഡിവിഡൻറ്
X

Summary

ഡെൽഹി: ​നാൽകോ (​NALCO), ബിപിസിഎൽ (BPCL), എംഎസ് ടിസി (MSTC) എന്നീ മൂന്ന് സിപിഎസ്ഇ (സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ്; CPSE) ളിൽ നിന്ന് സർക്കാരിന് ലാഭവിഹിതമായി 888 കോടി രൂപ ലഭിച്ചതായി ഡിപാം (ഡിപ്പാർട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് സെക്ടർ മാനേജ്‌മന്റ്; DIPAM) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ അറിയിച്ചു. നാൽകോ,ബിപിസിഎൽ, എംഎസ് ടിസി എന്നിവയിൽ നിന്ന് യഥാക്രമം 283 കോടി, 575 കോടി, 30 കോടി രൂപയും ആണ് ലാഭവിഹിതമായി സർക്കാരിന് ലഭിച്ചിട്ടുള്ളതെന്ന് പാണ്ഡെ […]


ഡെൽഹി: ​നാൽകോ (​NALCO), ബിപിസിഎൽ (BPCL), എംഎസ് ടിസി (MSTC) എന്നീ മൂന്ന് സിപിഎസ്ഇ (സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ്; CPSE) ളിൽ നിന്ന് സർക്കാരിന് ലാഭവിഹിതമായി 888 കോടി രൂപ ലഭിച്ചതായി ഡിപാം (ഡിപ്പാർട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് സെക്ടർ മാനേജ്‌മന്റ്; DIPAM) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ അറിയിച്ചു.
നാൽകോ,ബിപിസിഎൽ, എംഎസ് ടിസി എന്നിവയിൽ നിന്ന് യഥാക്രമം 283 കോടി, 575 കോടി, 30 കോടി രൂപയും ആണ് ലാഭവിഹിതമായി സർക്കാരിന് ലഭിച്ചിട്ടുള്ളതെന്ന് പാണ്ഡെ ട്വീറ്റ് ചെയ്തു. ​ഈ സാമ്പത്തിക വർഷം ഇതുവരെ 49,059 കോടി രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ലാഭവിഹിതം വഴി നേടിയിട്ടുണ്ട്.
എൻടിപിസിയിൽ നിന്ന് 1,982 കോടി രൂപയും ഐഒസിയിൽ നിന്ന് 1,939 കോടി രൂപയും എൻഎച്ച്പിസിയിൽ നിന്ന് 934 കോടി രൂപയും ഗെയിലിൽ നിന്ന് 914 കോടി രൂപയും ഓയിൽ ഇന്ത്യയിൽ നിന്ന് 353 കോടി രൂപയും ഇതിൽ മൊത്തത്തിലുള്ളതിൽ ഉൾപ്പെടുന്നു.