28 Feb 2022 8:30 AM GMT
Summary
ഡെല്‍ഹി : മാര്‍ച്ച് മാസം ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ബാങ്ക് അവധി ദിവസങ്ങള്‍ ഏതൊക്കെയെന്ന് മുന്‍കൂട്ടി മനസിലാക്കി മുന്നോട്ട് പോവുക. ആര്‍ബിഐ ഇറക്കിയ ബാങ്ക് അവധികളുടെ പട്ടിക പ്രകാരം രാജ്യത്തെ വിവിധ സര്‍ക്കിളുകളിലായി മാര്‍ച്ച് മാസം 13 ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും. 13 അവധി ദിവസങ്ങളില്‍ ഏഴെണ്ണവും ആര്‍ബിഐയുടെ അവധി കലണ്ടര്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നവയാണ്. ബാക്കിയുള്ളവ ശനി-ഞായര്‍ ദിവസങ്ങളാണ്. മാസത്തെ ആദ്യ ശനിയും മൂന്നാം ശനിയും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അവധി ദിനങ്ങളും ഉത്സവങ്ങളും ഓരോ […]
ഡെല്‍ഹി : മാര്‍ച്ച് മാസം ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ബാങ്ക് അവധി ദിവസങ്ങള്‍ ഏതൊക്കെയെന്ന് മുന്‍കൂട്ടി മനസിലാക്കി മുന്നോട്ട് പോവുക. ആര്‍ബിഐ ഇറക്കിയ ബാങ്ക് അവധികളുടെ പട്ടിക പ്രകാരം രാജ്യത്തെ വിവിധ സര്‍ക്കിളുകളിലായി മാര്‍ച്ച് മാസം 13 ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും.
13 അവധി ദിവസങ്ങളില്‍ ഏഴെണ്ണവും ആര്‍ബിഐയുടെ അവധി കലണ്ടര്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നവയാണ്. ബാക്കിയുള്ളവ ശനി-ഞായര്‍ ദിവസങ്ങളാണ്.
മാസത്തെ ആദ്യ ശനിയും മൂന്നാം ശനിയും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അവധി ദിനങ്ങളും ഉത്സവങ്ങളും ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ ബാങ്കുകളും 13 ദിവസം അടച്ചിടില്ലെന്ന കാര്യം ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനതലത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധികള്‍, പൊതുവായി ആഘോഷിക്കുന്ന ഉത്സവങ്ങള്‍ എന്നീ ദിവസങ്ങള്‍ തരം തിരിച്ചാണ് അവധി ദിനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
മാര്‍ച്ച് 1 - മഹാശിവരാത്രി പ്രമാണിച്ച് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അഗര്‍ത്തല, ഐസ്വാള്‍, ചെന്നൈ, ഗാങ്‌ടോക്ക്, ഗുവഹത്തി, ഇംഫാല്‍, ഡെല്‍ഹി, പനാജി, പാറ്റ്‌ന, ഷില്ലോങ് എന്നീ സര്‍ക്കിളുകളിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
മാര്‍ച്ച് 3 - ലോസര്‍ പ്രമാണിച്ച് സിക്കിം സര്‍ക്കിളിലെ ബാങ്കുകള്‍ക്ക് അവധി.
മാര്‍ച്ച് 4 - പ്രാദേശിക ഉത്സവമായ ചാപ്പ്ച്ചര്‍ കുട്ട് പ്രമാണിച്ച് മിസോറാമിലെ ബാങ്കുകള്‍ക്ക് അവധി.
മാര്‍ച്ച് 17 - ഹോളിക ദഹന്‍ പ്രമാണിച്ച് ഡെറാഡൂണ്‍, കാണ്‍പൂര്‍, ലക്‌നൗ, റാഞ്ചി എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി.
മാര്‍ച്ച് 18 - ഹോളി പ്രമാണിച്ച് കേരളം, തമിഴ്‌നാട്, ത്രിപുര, കര്‍ണാടക, ഒഡീഷ, മണിപ്പൂര്‍, എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കിളുകള്‍ ഒഴികെ ബാക്കി സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
മാര്‍ച്ച് 19 - ഹോളി - യാഓസാങ് പ്രമാണിച്ച് ഒഡീഷ, മണിപ്പൂര്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
മാര്‍ച്ച് 22- ബീഹാര്‍ ദിവസ് - ബീഹാറിലെ ബാങ്കുകള്‍ക്ക് അവധി.
ശനി, ഞായര്‍ - അവധി ദിനങ്ങള്‍
മാര്‍ച്ച് 6 - ഞായര്‍
മാര്‍ച്ച് 12 - രണ്ടാം ശനി
മാര്‍ച്ച് 13 - ഞായര്‍
മാര്‍ച്ച് 20 - ഞായര്‍
മാര്‍ച്ച് 26 - നാലാം ഞായര്‍
മാര്‍ച്ച് 27 - ഞായര്‍