image

27 Feb 2022 12:37 AM GMT

Banking

സ്റ്റീല്‍ നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കണം: കേന്ദ്ര മന്ത്രി

Myfin Editor

സ്റ്റീല്‍ നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കണം: കേന്ദ്ര മന്ത്രി
X

Summary

ഭുവനേശ്വര്‍: പരിസ്ഥിതി സൗഹൃദമായ രീതിയിൽ 'മാലിന്യത്തില്‍ നിന്നും സമ്പത്ത്' സൃഷ്ടിക്കുന്നതിനായി സ്റ്റീല്‍ നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രി ആര്‍സിപി സിംഗ് പറഞ്ഞു. ഇതിനുള്ള ഗവേഷണം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഒഡീഷയിലെ കൊണാര്‍ക്കില്‍ മൈന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മന്ത്രിമാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  സിംഗ് പറഞ്ഞു. സ്റ്റീല്‍ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ ഖനനം, ഉരുക്കുമേഖലയിലെ പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിൽ ചര്‍ച്ചകള്‍ നടന്നു. മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാട് ഉയര്‍ത്തിക്കാട്ടിയാണ് സ്റ്റീല്‍ മന്ത്രി സംസാരിച്ചത്. സ്റ്റീല്‍ നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ […]


ഭുവനേശ്വര്‍: പരിസ്ഥിതി സൗഹൃദമായ രീതിയിൽ 'മാലിന്യത്തില്‍ നിന്നും സമ്പത്ത്' സൃഷ്ടിക്കുന്നതിനായി സ്റ്റീല്‍ നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര സ്റ്റീല്‍ മന്ത്രി ആര്‍സിപി സിംഗ് പറഞ്ഞു.

ഇതിനുള്ള ഗവേഷണം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഒഡീഷയിലെ കൊണാര്‍ക്കില്‍ മൈന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മന്ത്രിമാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിംഗ് പറഞ്ഞു. സ്റ്റീല്‍ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ ഖനനം, ഉരുക്കുമേഖലയിലെ പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളിൽ ചര്‍ച്ചകള്‍ നടന്നു.

മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാട് ഉയര്‍ത്തിക്കാട്ടിയാണ് സ്റ്റീല്‍ മന്ത്രി സംസാരിച്ചത്. സ്റ്റീല്‍ നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ഗവേഷണം വിവിധ കമ്പനികള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2030 ഓടെ 300 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദനം എന്ന ഇന്ത്യയുടെ കാഴ്ച്ചപ്പാട് സാക്ഷാത്കരിക്കാന്‍ സംസ്ഥാനങ്ങളും സ്റ്റീല്‍ മന്ത്രാലയവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സാമൂഹിക മൂലധനത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതും, പ്രാദേശികമായി ജനങ്ങള്‍ക്ക് അത് തിരികെ നല്‍കാന്‍ തയ്യാറുള്ളതുമായ കമ്പനികള്‍ക്ക് മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ എന്ന് മന്ത്രി എടുത്തുപറഞ്ഞു.

സംസ്ഥാനത്തെ ധാതു ഉപയോഗങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഒഡീഷ സ്റ്റീല്‍ മന്ത്രി പ്രഫുല്ല മല്ലിക് പറഞ്ഞു.