Summary
ഡെല്‍ഹി: എഫ്എസ്എന്‍ഇ കൊമേഴസ് വെഞ്ച്വേഴ്‌സിന്റെ കീഴിലുള്ള നൈക്കയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റ ലാഭം 57% ഇടിഞ്ഞ് 29 കോടി രൂപയായി. മാര്‍ക്കറ്റിംഗിലെ ചെലവ് ഇരട്ടിയിലധികം വര്‍ധിച്ചതാണ് ഇതിന് കാരണം. ഒരു വര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 68.9 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്ന് പാദങ്ങളില്‍ നയ്ക്കയുടെ അറ്റലാഭം 23% കുറഞ്ഞ് 33.7 കോടി രൂപയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ കാലയളവിൽ ഇത് 43.7 […]
ഡെല്‍ഹി: എഫ്എസ്എന്‍ഇ കൊമേഴസ് വെഞ്ച്വേഴ്‌സിന്റെ കീഴിലുള്ള നൈക്കയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റ ലാഭം 57% ഇടിഞ്ഞ് 29 കോടി രൂപയായി. മാര്‍ക്കറ്റിംഗിലെ ചെലവ് ഇരട്ടിയിലധികം വര്‍ധിച്ചതാണ് ഇതിന് കാരണം.
ഒരു വര്‍ഷം മുന്‍പ് ഇതേ കാലയളവില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 68.9 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്ന് പാദങ്ങളില്‍ നയ്ക്കയുടെ അറ്റലാഭം 23% കുറഞ്ഞ് 33.7 കോടി രൂപയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ കാലയളവിൽ ഇത് 43.7 കോടി രൂപയായിരുന്നു.
രാജ്യത്തെ വളര്‍ച്ചാ നിരക്കുകള്‍ വിലയിരുത്തുമ്പോള്‍ ചില യൂറോപ്യന്‍ വിപണികളെ പിന്തള്ളി സൗന്ദര്യ വർധക വസ്തുക്കളിൽ ഇന്ത്യ വളരെ വേഗത്തില്‍ ലോകത്തെ അഞ്ചാമത്തെ വലിയ വിപണിയാകാന്‍ സാധ്യതയുണ്ടെന്ന് ഫാല്‍ഗുനി നയ്യാര്‍ പറഞ്ഞു.
ഇന്‍വെസ്റ്റ് കോര്‍പ്പ് ഗ്ലോബല്‍ കോണ്‍വര്‍സേഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സംസാരിക്കുകയായിരുന്നു നൈക്കയുടെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണും എംഡിയും സിഇഒയുമായ ഫാല്‍ഗുനി നയ്യാര്‍.
ഫാഷന്‍ ബിസിനസിൽ നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വിപണിയാണ് ഇന്ത്യ. രാജ്യം തുടക്കത്തില്‍ 80-85% അസംഘടിതമായിരുന്നതില്‍ നിന്ന് സംഘടിത വിപണിയായി മാറുകയാണെന്നു വ്യക്തമാക്കിയ ഫാല്‍ഗുനി ഫാഷന്‍ സെഗ്മെന്റ് ആധുനിക വ്യാപാരത്തിലേക്കും ഓണ്‍ലൈനില്‍ വരുന്നതിനെ കുറിച്ചും സംസാരിച്ചു.
വ്യാഴാഴ്ച നായ്ക്കയുടെ ഓഹരികൾ 1,312.95 രൂപയിലാണ് അവസാനിച്ചത്.