image

20 Jan 2022 1:16 AM GMT

Technology

കൊവിഡിനെ കടത്തിവെട്ടി ചൈനീസ് സ്മാർട്ട് ഫോൺ വിപണി

MyFin Desk

കൊവിഡിനെ കടത്തിവെട്ടി ചൈനീസ് സ്മാർട്ട് ഫോൺ വിപണി
X

Summary

2022 ജനുവരിയിൽ ചൈനീസ് സർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം, 2021-ൽ ചൈന ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം 342.8 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ ആണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  കയറ്റുമതിയിൽ 15.9% വർധനവ്. കൊവിഡിന്റെ ആദ്യകാല പ്രതിസന്ധി ഘട്ടത്തിൽ നേരിട്ട തിരിച്ചടിയിൽ നിന്നും ഒരു മേഖല വീണ്ടെടുക്കുന്നതിനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ൽ കയറ്റുമതി 296 ദശലക്ഷത്തിൽ എത്തിയിരുന്നെങ്കിലും 2019ൽ ഈ കണക്കിനും എത്രയോ താഴെ മാത്രമാ‌യിരുന്നു സ്മാർട്ട് ഫോണിന്റെ കയറ്റുമതി. കഴിഞ്ഞ മാസം മാത്രം ചൈന […]


2022 ജനുവരിയിൽ ചൈനീസ് സർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം, 2021-ൽ ചൈന ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം 342.8 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ ആണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 15.9% വർധനവ്. കൊവിഡിന്റെ ആദ്യകാല പ്രതിസന്ധി ഘട്ടത്തിൽ നേരിട്ട തിരിച്ചടിയിൽ നിന്നും ഒരു മേഖല വീണ്ടെടുക്കുന്നതിനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2020ൽ കയറ്റുമതി 296 ദശലക്ഷത്തിൽ എത്തിയിരുന്നെങ്കിലും 2019ൽ ഈ കണക്കിനും എത്രയോ താഴെ മാത്രമാ‌യിരുന്നു സ്മാർട്ട് ഫോണിന്റെ കയറ്റുമതി. കഴിഞ്ഞ മാസം മാത്രം ചൈന 32.7 മില്യൺ സ്‌മാർട്ട്‌ഫോണുകൾ കയറ്റി അയച്ചിരുന്നു.

ചിപ്പ് ക്ഷാമവും വിതരണ ശൃംഖലയിലുണ്ടായ നിയന്ത്രണങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ തടസ്സപ്പെടുത്തിയിരുന്നു. മിക്ക ഫോൺ ബ്രാൻഡുകളും ഹാർഡ്‌വെയർ കമ്പനികളും 2021ൽ പാർട്സുകളുടെ ലഭ്യതക്കുറവ് കൊണ്ടു പാടുപെട്ടു.

ഈ പ്രതിസന്ധികളൊക്കെയും ചൈനീസ് സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളെയും ബാധിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉപഭോക്താക്കൾ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾ ഏറ്റവും പുതിയ മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിൽ പിന്നോട്ടടിച്ചത് സ്മാർട്ട് ഫോൺ വിപണിയുടെ വളർച്ച ഒരു ഭാ​ഗത്ത് മന്ദഗതിയിലാക്കി.

ചൈനയുടെ ആഭ്യന്തര വിപണിയിൽ മത്സരിക്കുന്ന ഒരേയൊരു പ്രധാന വിദേശ ബ്രാൻഡായ ആപ്പിൾ, 2021ൽ ഈ കണക്കുകളെയൊക്കെ പിന്തള്ളി വിപണി കയ്യടക്കി. 2021ന്റെ മൂന്നാം പാദത്തിൽ, തായ്‌വാനും ഹോങ്കോങ്ങും ഉൾപ്പെടുന്ന ഗ്രേറ്റർ ചൈനയിൽ നിന്ന് മാത്രം 83 ശതമാനം വരുമാന വർദ്ധനവാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.

ചുരുക്കത്തിൽ മറ്റു മേഖലകളൊക്കെ കോവിഡിൽ വലഞ്ഞപ്പോൾ സ്മാർട്ട്ഫോൺ വിപണി പ്രതിസന്ധികൾക്കിടയിലും പിടിച്ചു നിന്നു. വരും വർഷങ്ങളിൽ മികച്ച സാങ്കേതിക വിദ്യയിൽ നല്ല കുറേ മോ‍ഡലുകളുമായാകും കമ്പനികൾ വിപണിയിലേക്കെത്തുക.