8 Jan 2022 11:13 AM IST
Summary
അദാനി ഗ്രൂപ്പ് ഓസ്ട്രേലിയയിലെ കാര്‍മൈക്കല്‍ ഖനിയില്‍ നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള സള്‍ഫര്‍ കല്‍ക്കരി ഉടന്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങും. കാര്‍മൈക്കല്‍ ഖനിയില്‍ നിന്നും ഉയര്‍ന്ന നിലവാരമുള്ള കല്‍ക്കരിയുടെ ആദ്യ കയറ്റുമതി ബോവനിലെ നോര്‍ത്ത് ക്വീന്‍സ്ലാന്റ് എക്സ്പോര്‍ട്ട് ടെര്‍മിനലിലെ ആസൂത്രണ പ്രകാരമാണെന്ന് അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയന്‍ മൈനിംഗ് കമ്പനിയായ ബ്രാവസ് മൈനിംഗ് ആന്‍ഡ് റിസോഴ്സിന്റ പ്രസ്താവനയില്‍ പറഞ്ഞു. ഗലീലി ബേസിനിലെ ഖനികളില്‍ നിന്ന് പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ പ്രാരംഭ ഉല്‍പ്പാദനം നടത്താന്‍ ഗൗതം അദാനിയുടെ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. […]
അദാനി ഗ്രൂപ്പ് ഓസ്ട്രേലിയയിലെ കാര്‍മൈക്കല്‍ ഖനിയില്‍ നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള സള്‍ഫര്‍ കല്‍ക്കരി ഉടന്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങും.
കാര്‍മൈക്കല്‍ ഖനിയില്‍ നിന്നും ഉയര്‍ന്ന നിലവാരമുള്ള കല്‍ക്കരിയുടെ ആദ്യ കയറ്റുമതി ബോവനിലെ നോര്‍ത്ത് ക്വീന്‍സ്ലാന്റ് എക്സ്പോര്‍ട്ട് ടെര്‍മിനലിലെ ആസൂത്രണ പ്രകാരമാണെന്ന് അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയന്‍ മൈനിംഗ് കമ്പനിയായ ബ്രാവസ് മൈനിംഗ് ആന്‍ഡ് റിസോഴ്സിന്റ പ്രസ്താവനയില്‍ പറഞ്ഞു.
ഗലീലി ബേസിനിലെ ഖനികളില്‍ നിന്ന് പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ പ്രാരംഭ ഉല്‍പ്പാദനം നടത്താന്‍ ഗൗതം അദാനിയുടെ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. കല്‍ക്കരിയില്‍ കുറഞ്ഞ സള്‍ഫറിന്റെ അംശവും ഉയര്‍ന്ന കലോറിക് മൂല്യവും അടങ്ങിയിട്ടുണ്ട്. കല്‍ക്കരിയുടെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2010 ലെ കാര്‍മൈക്കല്‍ പദ്ധതിയെ അന്ന് കാലാവസ്ഥാ വിദഗ്ദര്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കുകളും മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും അദാനി ഗ്രൂപ്പുമായി സഹകരിക്കാതെ വന്നതിനാല്‍ പോര്‍ട്ട് ടു എനര്‍ജി പദ്ധതിക്ക് അദാനി ഗ്രൂപ്പ് സ്വന്തമായി പണം കണ്ടത്തേണ്ടി വന്നു. അതിനാല്‍ ഉദ്ദേശിച്ച പദ്ധതിയുടെ ആറില്‍ ഒന്ന് മാത്രമേ കമ്പനിക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയയില്‍ അദാനിയുമായുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബിഎന്‍വൈ മെലോണ്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ക്വീൻസ് ലാൻഡ് പ്രദേശത്ത് നിന്ന് 300 കിലോമീറ്റര്‍ അകലെ ക്ലെര്‍മോണ്ടില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറായി വടക്കന്‍ ഗലീലി തടത്തിലാണ് കാര്‍മൈക്കല്‍ ഖനി സ്ഥിതി ചെയ്യുന്നത്.സുസ്ഥിര ഊര്‍ജ്ജ മിശ്രിതം, സംയോജിപ്പിക്കല്‍, താപവൈദ്യുതി, സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം, വാതകം എന്നിവ ലക്ഷ്യം വെച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ വളര്‍ന്നുവരുന്ന ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോയിലേക്ക് കാര്‍മൈക്കല്‍ കല്‍ക്കരി ധാരാളമായ് സംഭാവന ചെയ്യും.