24 May 2023 4:45 PM IST
Summary
- മറ്റ് സീരീസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും
തിരുവന്തപുരം: 12 കോടിയുടെ വിഷു ബംപര്‍ ലോട്ടറി അടിച്ചത് VE 475588 ടിക്കറ്റിന്. മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം.
ആറ് പേര്‍ക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനം നേടിയത്. ഒന്നാം സമ്മാനത്തിനര്‍ഹമായ നമ്പറിന്റെ മറ്റ് സീരീസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.
VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് സീരീസുകളിലായാണ് ടിക്കറ്റുകളുണ്ടായിരുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം അഞ്ച് ലക്ഷം, അഞ്ചാം സമ്മാനം രണ്ട് ലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍ .അച്ചടിച്ച 42 ലക്ഷം ടിക്കറ്റും വിറ്റു പോയി. 300 രൂപയായിരുന്നു ടിക്കറ്റ് വില. കൂടാതെ, 5000, 2000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. മൊത്തം സമ്മാനത്തുക 49,46,12,000 ആണ്. ഏജന്റ് പ്രൈസ് 4,94,61,200 രൂപയും. കഴിഞ്ഞവര്‍ഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. 43,69206 ടിക്കറ്റുകളാണ് അന്ന് വിറ്റഴിച്ചത്. ഏജന്റ് പ്രൈസ് 2,26,40,000 രൂപയായിരുന്നു.
12 കോടിയുടെ 10 ശതമാനം ഏജന്‍സി കമ്മിഷനായി പോകും. ബാക്കി തുകയില്‍ 30 ശതമാനം നികുതി കഴിഞ്ഞിട്ടുള്ള തുക ഭാഗ്യശാലിയ്ക്ക് ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/,http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാം.