image

27 April 2023 4:45 AM

Business

നൂറു സാംസ്‌കാരിക സദസ്സുകള്‍ നൂറുഗ്രന്ഥശാലകള്‍, അതിപ്രധാനമെന്ന് വി എന്‍ വാസവന്‍

Kochi Bureau

നൂറു സാംസ്‌കാരിക സദസ്സുകള്‍ നൂറുഗ്രന്ഥശാലകള്‍, അതിപ്രധാനമെന്ന് വി എന്‍ വാസവന്‍
X

Summary

  • മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ നിറവേറ്റുന്നതില്‍ സഹകരണ പ്രസ്ഥാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന കാര്യം എം കെ സാനു ചൂണ്ടിക്കാട്ടി


നൂറു സാംസ്‌കാരിക സദസ്സുകള്‍, നൂറു സഹകരണ ഗ്രന്ഥാലയങ്ങള്‍ എന്ന ദൗത്യത്തിന് പ്രാധാന്യമേറയുള്ളതായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍.

സഹകരണ എക്‌സ്‌പോ 2023 ന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത സാഹിത്യകാരന്‍ എം കെ സാനുവിനെ ചടങ്ങില്‍ ആദരിച്ചു. ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം, വൈക്കം സത്യാഗ്രഹം, കുമാരനാശാന്റെ 150 ാം ജന്മ വാര്‍ഷികം തുടങ്ങി കേരള ചരിത്രത്തിന്റെ നാഴികക്കല്ലുകളുടെ കാലത്താണ് സഹകരണ വകുപ്പ് നൂറു സാംസ്‌കാരിക സദസ്സുകള്‍, നൂറു സഹകരണ ഗ്രന്ഥാലയങ്ങള്‍ എന്നത് പ്രാധാന്യമര്‍ഹിക്കുന്നുവലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ നിറവേറ്റുന്നതില്‍ സഹകരണ പ്രസ്ഥാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന കാര്യം എം കെ സാനു ചൂണ്ടിക്കാട്ടി. സംസ്‌ക്കാരിക മേഖലയെ രാഷ്ട്രീയവത്ക്കരിക്കുന്ന ഈ കാലത്ത് രാഷ്ട്രീയ രംഗത്തെ തെറ്റുകളെ തിരുത്താന്‍ അതിനെ സാംസ്‌ക്കാരികവല്‍ക്കരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന്റെ പേരിലുള്ള തമ്മില്‍ത്തല്ലുകളല്ല മറിച്ച് സഹകരണമാണ് ആവശ്യമെന്നും എംകെ സാനു പറഞ്ഞു. അനുതാപം മനുഷ്യര്‍ക്ക് എത്രത്തോളം പ്രധാനപ്പെട്ട ഗുണമാണെന്ന കാര്യവും ജസ്റ്റിസ് കൃഷ്ണയ്യരുടെ നീതിന്യായ ഇടപെടലുകളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

നൂറ് സാംസ്‌കാരിക സദസ്സുകള്‍, നൂറ് സഹകരണ ഗ്രന്ഥാലയങ്ങള്‍' പദ്ധതിയുടെ രൂപരേഖ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ എല്‍ പാര്‍വതിനായര്‍ അവതരിപ്പിച്ചു. പദ്ധതി രൂപരേഖ കേരള ബാങ്ക് സിജിഎം എ ആര്‍ രാജേഷ് സമര്‍പ്പിച്ചു.