image

16 Nov 2023 5:33 AM

News

വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ ഇനി കൊച്ചി നഗരത്തിലേക്കും

MyFin Desk

buses from vypin now to kochi city
X

Summary

  • കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതിനാല്‍ ഗോശ്രീ പാലത്തിലൂടെയുള്ള ബസ്സുകള്‍ക്ക് ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്.


വൈപ്പിനില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസ്സുകളുടെ നഗരപ്രവേശനം നടപ്പിലാക്കാനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉത്തരവ് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. 2004-ല്‍ ഗോശ്രീ പാലങ്ങളുടെ പണി പൂര്‍ത്തിയായതു മുതല്‍ വൈപ്പിനില്‍ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെഎസ്ആര്‍ടിസി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിന്‍ നിവാസികളുടെ കൊച്ചി നഗരത്തിലേക്കുള്ള യാത്ര.

ബസ്സുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചതിനു ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള ഉത്തരവ് നല്‍കിയത്.

കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടതിനാല്‍ ഗോശ്രീ പാലത്തിലൂടെയുള്ള ബസ്സുകള്‍ക്ക് ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്. അവിടെ നിന്ന് മറ്റ് ബസുകളില്‍ കയറിയാണ് ദ്വീപു നിവാസികള്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയിരുന്നത്. നിരവധി വര്‍ഷങ്ങളായുള്ള വൈപ്പിന്‍ നിവാസികളുടെ യാത്ര പ്രശ്‌നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുന്നതെന്ന് മന്ത്രി പറഞ്ഞു.