18 Oct 2023 8:21 AM
Summary
സാധാരണയായി ശനിയാഴ്ച ദിവസങ്ങളില്‍ ലഭിക്കുന്ന വെജിറ്റബിള്‍ ബര്‍ഗര്‍ ഓര്‍ഡറിനെക്കാള്‍ 1100 ശതമാനത്തിന്റെ വര്‍ധനയാണ് ഒക്ടോബര്‍ 14ന് ലഭിച്ചത്
ഒക്ടോബര്‍ 14 ശനിയാഴ്ച നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്കും വലിയ നേട്ടമാണു സമ്മാനിച്ചത്.
ഡേ നൈറ്റ് മത്സരമായിരുന്നു.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിക്ക് മത്സരത്തിനിടെ ഏറ്റവും കൂടുതല്‍ ലഭിച്ച ഓര്‍ഡര്‍ ബര്‍ഗറായിരുന്നു.
സ്വിഗ്ഗിയില്‍ സാധാരണയായി ശനിയാഴ്ച ദിവസങ്ങളില്‍ ലഭിക്കുന്ന വെജിറ്റബിള്‍ ബര്‍ഗര്‍ ഓര്‍ഡറിനെക്കാള്‍ 1100 ശതമാനത്തിന്റെ വര്‍ധനയാണ് ഒക്ടോബര്‍ 14ന് ലഭിച്ചതെന്നു സ്വിഗ്ഗി അറിയിച്ചു.
വെജിറ്റബിള്‍ പിസ, ക്രിസ്പി ചിക്കന്‍ ബര്‍ഗര്‍, വെജിറ്റബിള്‍ ടാക്കോസ്, ചോക്കോ ലാവ കേക്ക് എന്നിവയാണ് പട്ടികയുടെ മുന്‍നിരയില്‍ സ്ഥാനം നേടിയ മറ്റ് ഭക്ഷണങ്ങള്‍.
ഇന്ത്യ-പാക് മത്സരത്തിനു ശേഷവും സ്വിഗ്ഗിയില്‍ ഇപ്പോഴും കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നത് വെജിറ്റബിള്‍ ബര്‍ഗറിനാണ്.
ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയെ പോലെ ഇന്ത്യ-പാക് മത്സരത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ബിസിനസ് സ്ഥാപനമാണ് പിവിആര്‍-ഐനോക്‌സ്.
തിയേറ്ററില്‍ ഇന്ത്യ-പാക് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഒരുക്കിയതിലൂടെ മത്സര ദിനത്തില്‍ 40 നഗരങ്ങളിലെ 116 തിയേറ്ററുകളിലൂടെ 20,000 ടിക്കറ്റുകളാണു പിവിആര്‍-ഐനോക്‌സ് വിറ്റഴിച്ചതെന്നു പിവിആര്‍-ഐനോക്‌സ് കോ-ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഗൗതം ദത്ത പറഞ്ഞു.
ഇന്ത്യ-പാക് മത്സരം പ്രദര്‍ശിപ്പിച്ച മറ്റൊരു മള്‍ട്ടിപ്ലക്‌സ് ഭീമനാണു മിറാജ് സിനിമാസ്. ഡല്‍ഹി, മുംബൈ, അകോല എന്നിവിടങ്ങളിലായി 20 തിയേറ്ററുകളിലാണു മത്സരം പ്രദര്‍ശിപ്പിച്ചത്.