1 Feb 2025 3:42 AM GMT
Summary
- പുതിയ നികുതി ഘടന നടപ്പാക്കിയത് 2020-ല്‍
- തുടക്കത്തില്‍ ഇതിന് സ്വീകാര്യത ലഭിച്ചില്ല
- ഇതില്‍ സങ്കീര്‍ണതകള്‍ ബാക്കി
പഴയ നികുതി ഘടനയുടെ സങ്കീര്‍ണതകള്‍ ഒഴിവാക്കിക്കൊണ്ടാണ് 2020 കേന്ദ്ര ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നികുതി ഘടന നടപ്പാക്കിയത്. എന്നാല്‍ തുടക്കത്തില്‍ ഇതിന് വലിയ സ്വീകാര്യത ലഭിച്ചില്ല. പിന്നീട് സര്‍ക്കാര്‍ വ്യവസ്ഥകളില്‍ ഭേഗഗതി വരുത്തിയതോടെ പുതിയ നികുതി ഘടന തെരഞ്ഞെടുക്കാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ടാക്‌സ് എക്‌സംപ്ഷന്‍സ്/ഡിഡക്ഷന്‍സ് എന്നിവയില്ലാതെ ലളിതമാണ് പുതിയ നികുതി ഘടന. നിലവില്‍ 28% നികുതി ദായകര്‍ എക്‌സംപ്ഷന്‍/ഡിഡക്ഷന്‍ നടത്താന്‍ സാധിക്കുന്ന പഴയ നികുതി ഘടനയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിഭാഗത്തെ കൂടി പുതിയ നികുതി ഘടന തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒഴിവാക്കാന്‍ സാധിക്കാത്ത പ്രഫഷണല്‍ ചിലവുകള്‍ അടക്കം അഭിമുഖീകരിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി നിലവിലെ 75,000 രൂപയില്‍ നിന്ന് 100,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ വിഭാഗത്തില്‍ പുതിയ നികുതി ഘടനയില്‍ മറ്റ് ടാക്‌സ് ബ്രേക്ക് ഓപ്ഷനുകള്‍ ഇല്ലയെന്നും നികുതി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്‍.പി.എസിലേക്കുള്ള ജീവനക്കാരുടെ വിഹിതത്തിലെ ഡിഡക്ഷന്‍ ജീവനക്കാരുടെ നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലേക്കുള്ള (എന്‍പിഎസ്) വിഹിതത്തിന്റെ ഡിഡക്ഷന്‍ പരിധി 80 സിസിഡി (1ബി) പ്രകാരം 50,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് മറ്റൊരു പ്രതീക്ഷ.
ഇതിലൂടെ പഴയ നികുതി ഘടനയുമായി തുല്യത കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് വാദം. ഇത്തരത്തില്‍ റിട്ടയര്‍മെന്റ് കോര്‍പ്പസ് വളര്‍ത്തിയെടുക്കാന്‍ സഹായകമായ നിക്ഷേപം നടത്താന്‍ സാധിക്കുമെന്നും സാമ്പത്തിക സുരക്ഷ നേടാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു. കൂടാതെ പ്രോവിഡന്റ് ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍.പി.എസ് കൂടുതല്‍ ആകര്‍ഷകമാക്കാനും ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ സാധിക്കും.