image

14 Jan 2025 10:40 AM GMT

India

നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചേക്കും

MyFin Desk

നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചേക്കും
X

Summary

  • ഉപഭോഗത്തില്‍ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇളവുകള്‍ പരിഗണിക്കുന്നത്
  • തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, താരിഫുകള്‍ കുറയ്ക്കല്‍, ഇടത്തരക്കാര്‍ക്കുള്ള നികുതി ഇളവ് തുടങ്ങിയവ പരിഗണനയില്‍
  • നികുതി ഇളവ് ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമാകും


കേന്ദ്രബജറ്റില്‍ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ സാധ്യത. മധ്യവര്‍ഗം, വ്യവസായ മേഖല തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നികുതി നിരക്കില്‍ ഇളവ് നല്‍കുമെന്നാണ് സൂചന.

സാമ്പത്തിക മാന്ദ്യം ജനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം കണ്ടത് ആളുകളുടെ ഉപഭോഗത്തിലാണ്. ഉപഭോഗത്തില്‍ കാര്യമായ കുറവ് വരുത്തിയ സാഹചര്യത്തിലാണ് നികുതി കുറയ്ക്കുന്നത് കേന്ദ്രം പരിഗണിക്കുന്നത്.

പ്രത്യേകിച്ച് നഗര കേന്ദ്രീകൃത ഉപഭോഗത്തില്‍ കാര്യമായി ഇടിവ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. നികുതി കുറയ്ക്കുന്നതോടുകൂടി ആ തുക ഉപഭോഗത്തിന് ആളുകള്‍ നീക്കി വയ്ക്കും എന്നാണ് പ്രതീക്ഷ.

ഇതെല്ലാം പരിഗണിച്ചാണ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിവിധ താരിഫുകള്‍ കുറയ്ക്കല്‍, ഇടത്തരക്കാര്‍ക്കുള്ള നികുതി ഇളവ്, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ എന്നിവ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഇടത്തരക്കാരാണ് അടിസ്ഥാന വികസനത്തിനും ക്ഷേമ രാഷ്ട്രത്തിനും വേണ്ട പണത്തിന്റെ ഭൂരിഭാഗവും നല്‍കുന്നത്. നികുതി ഇളവ് ഈ വിഭാഗത്തിന് വലിയ ആശ്വാസമായിരിക്കും നല്‍കുക. ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നികുതി വ്യവസ്ഥയില്‍ കൂടുതല്‍ ഇളവുകള്‍, കോര്‍പറേറ്റ് നികുതി ലളിതമാക്കല്‍, ടിഡിഎസ് കുറയ്ക്കല്‍ എന്നിവയില്‍ തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.