14 Jan 2025 9:49 AM GMT
Summary
- നിലവിലെ മാന്ദ്യം നീണ്ടുനില്‍ക്കില്ല
- ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമാക്കി കുറയ്ക്കുക ലക്ഷ്യം
- ധനനയ പ്രഖ്യാപനവും ജാഗ്രതയോടെയാകും
ബജറ്റില്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവിലെ മാന്ദ്യം ആശങ്ക ഉണര്‍ത്തുവെങ്കിലും ഇത് ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.
2026 സാമ്പത്തിക വര്‍ഷം ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമാക്കി കുറയ്്ക്കുക ആയിരിക്കും സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ലക്ഷ്യം. അതിനാല്‍ 9-10 ശതമാനമെന്ന മിതമായ മൂലധന വളര്‍ച്ചയാണ് പ്രതീക്ഷിക്കേണ്ടത്.
അതായത് ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളില്ല. അതിനാല്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനായിരിക്കും കേന്ദ്രം ശ്രമിക്കുകയെന്നും നിര്‍മല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ആര്‍ബിഐയുടെ ധനനയ പ്രഖ്യാപനങ്ങളും ജാഗ്രത പുലര്‍ത്തുന്ന തരത്തില്‍ തന്നെയായിരിക്കും. 2025 സാമ്പത്തിക വര്‍ഷത്തിലും 2026ലും മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 6.1 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ഗ്രാമീണ വളര്‍ച്ച ദുര്‍ബലമായി തുടരുന്നുണ്ടെങ്കിലും, നഗരപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്.
പിഎല്‍ഐ പദ്ധതി, ഹരിത ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിലെല്ലാം മുന്നേറ്റം പ്രതീക്ഷിക്കാം. ഇതെല്ലാം സമ്പദ് വ്യവസ്ഥയുടെ തിരിച്ച് വരവിന് വഴിയൊരുക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.