1 Feb 2024 10:40 AM GMT
Summary
- ഹരിതോര്‍ജത്തിന് പ്രാധാന്യം നല്‍കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി
- 2030-ഓടെ കല്‍ക്കരി ഗ്യാസിഫിക്കേഷനും 100 മെട്രിക് ടണ്‍ ദ്രവീകരണ ശേഷിയും സ്ഥാപിക്കും
- പ്രകൃതിവാതകം, മെഥനോള്‍, അമോണിയ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാനാകും
2070ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിനായി ഹരിതോര്‍ജത്തിന് പ്രാധാന്യം നല്‍കി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍.
ഒരു ഗിഗാ വാട്ടിന്റെ പ്രാരംഭ ശേഷിക്കായി ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 2030-ഓടെ കല്‍ക്കരി ഗ്യാസിഫിക്കേഷനും 100 മെട്രിക് ടണ്‍ ദ്രവീകരണ ശേഷിയും സ്ഥാപിക്കും. പ്രകൃതിവാതകം, മെഥനോള്‍, അമോണിയ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാനും ഇത് സഹായകമാകും.
ഗതാഗതത്തിനായി കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ (സിഎന്‍ജി) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി), ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) ഘട്ടം ഘട്ടമായി നിര്‍ബന്ധിതമായി മിശ്രിതമാക്കുന്നത് നിര്‍ബന്ധമാക്കും.
ശേഖരണത്തെ പിന്തുണയ്ക്കുന്നതിനായി ബയോമാസ് അഗ്രഗേഷന്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.