1 Feb 2024 6:22 AM GMT
Summary
- കര്‍ഷകര്‍ക്കുള്ള കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ചു
- ഫലങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
സ്‌കില്‍ ഇന്ത്യ മിഷന്‍ രാജ്യത്തെ 1.4 കോടി യുവാക്കളെ പരിശീലിപ്പിച്ച് നൈപുണ്യമുള്ളവരാക്കിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകര്‍ക്കുള്ള കുറഞ്ഞ താങ്ങുവില കാലാനുസൃതമായും ഉചിതമായും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി ഫലപ്രദവും അനിവാര്യവുമായ മാതൃകയാണ്.
വ്യവസ്ഥാപരമായ അസമത്വങ്ങള്‍ പരിഹരിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനം കൈവരിക്കുന്നതിന് ഫലങ്ങളില്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.''ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫലങ്ങളിലാണ്, ചെലവുകളിലല്ല,'' സീതാരാമന്‍ പറഞ്ഞു.ദരിദ്രരും സ്ത്രീകളും യുവാക്കളും കര്‍ഷകരും സര്‍ക്കാരിനുമുന്നിലുള്ള നാല് വിഭാഗങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.
10 വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് 30 കോടി മുദ്ര യോജനവഴി വായ്പ നല്‍കിയിട്ടുണ്ട്. ഇത് വനികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
2010-ലെ 20 ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ഇന്ന് 80 ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.