image

15 Jan 2025 10:54 AM GMT

India

സാമ്പത്തിക നിയന്ത്രണത്തിലും മൂലധന നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും

MyFin Desk

സാമ്പത്തിക നിയന്ത്രണത്തിലും മൂലധന   നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും
X

Summary

  • സമ്പത്ത് വ്യവസ്ഥയുടെ തിരിച്ച് വരവാണ് ലക്ഷ്യമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സികള്‍
  • കട ബാധ്യത ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി
  • തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചേക്കും


ബജറ്റ് സാമ്പത്തിക നിയന്ത്രണത്തിലും മൂലധന നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സികള്‍. സമ്പത്ത് വ്യവസ്ഥയുടെ തിരിച്ച് വരവാണ് ലക്ഷ്യം. എസ് & പി, മൂഡീസ്, ഫിച്ച് ഏജന്‍സികളുടേതാണ് റിപ്പോര്‍ട്ട്.

കട ബാധ്യതയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത നേരിടുന്നതിനുള്ള നടപടികള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കും. ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനത്തിനും 4.5ശതമാനത്തിനുമിടയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഏജന്‍സികള്‍ പറയുന്നു. അടിസ്ഥാനവികസന സൗകര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികളും പ്രഖ്യാപിക്കാം. 2024-25 ലെ ബജറ്റില്‍ ധനകമ്മി ലക്ഷ്യം 4.9% ആയിരുന്നു. ഈ വര്‍ഷം അത് 4.5ശതമാനമാക്കുമെന്നാണ് എസ് & പി ഡയറക്ടര്‍ യീഫാണ്‍ ഫുവയുടെ വിലയിരുത്തല്‍.

ഉയര്‍ന്ന ധന കമ്മി, കടം, പലിശ നിരക്ക് എന്നിവയുള്‍പ്പെട്ട പൊതു ധനകാര്യം ദുര്‍ബലമായതാണ് റേറ്റിങ് ഉയര്‍ത്തുന്നതിന് തടസ്സം. എന്നാല്‍ ധനക്കമ്മി, കടം-ജിഡിപി അനുപാതങ്ങളിലെ ഇടിവ് സ്ഥിരമായി തുടര്‍ന്നാല്‍ ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തുമെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.പൊതു കടം രാജ്യത്തിന്റെ ജിഡിപിയുടെ 7%ല്‍ താഴെയെത്തുന്ന തലത്തിലേക്ക് ചുരുക്കിയാല്‍ എസ് & പി റേറ്റിംഗുകള്‍ ഉയര്‍ത്തുമെന്ന് ഫുവ എടുത്ത് പറഞ്ഞു.