image

27 Jan 2024 7:06 AM GMT

India

ബജറ്റ്: വളര്‍ച്ചാ ഉത്തേജക നടപടികള്‍ പ്രതീക്ഷിച്ച് വ്യവസായലോകം

MyFin Desk

The industry is anticipating fiscal stimulus measures
X

Summary

  • കേന്ദ്ര ഇക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്
  • ഉല്‍പ്പാദന,നികുതി രംഗത്തെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് വ്യവസായലോകം
  • ഉല്‍പ്പാദനത്തില്‍ ഗുണനിലവാരവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കണം


കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വളര്‍ച്ചാ ഉത്തേജക നടപടികള്‍ പ്രതീക്ഷിച്ച് ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍. ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഫണ്ട് നീക്കിവെക്കുക, നികുതി രംഗത്ത് കൂടുതല്‍ ആശ്വാസം നല്‍കുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകണമെന്ന് വ്യവസായ ഭീമന്മാര്‍ ആഗ്രഹിക്കുന്നു.

അഞ്ച് വാര്‍ഷിക ബജറ്റുകള്‍ ഇതിനകം അവതരിപ്പിച്ചിട്ടുള്ള നിര്‍മ്മല സീതാരാമന്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് ലോക്സഭയില്‍ അവതരിപ്പിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ പ്രധാന സാമ്പത്തിക രേഖയായിരിക്കും ഇത്.

വരും വര്‍ഷങ്ങളില്‍ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യവസായ മേഖല പറയുന്നു.

ഉല്‍പ്പാദനത്തില്‍ ഗുണനിലവാരവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി 'നാഷണല്‍ മിഷന്‍ ഫോര്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്' ആരംഭിക്കാന്‍ വ്യവസായ ബോഡി സിഐഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള മേഖലകളിലേക്കും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും പിഎല്‍ഐകള്‍ വ്യാപിപ്പിക്കുന്നതിനും ഇത് ഒരു കാരണമായി.

2023-24 ലെ കഴിഞ്ഞ കേന്ദ്ര ബജറ്റിലെ മൂലധന ചെലവ് 37.4 ശതമാനം വര്‍ധിച്ച് 10 ലക്ഷം കോടി രൂപയായതായി മറ്റൊരു പ്രമുഖ വ്യവസായ ചേംബര്‍ ഫിക്കി പറഞ്ഞു. ഇന്ത്യ ഇന്ന് ഒരു പ്രധാന തലത്തിലാണ് നിലകൊള്ളുന്നത്. നിലവിലെ ആഗോള സംഭവവികാസങ്ങളും പ്രതിസന്ധികളും കണക്കിലെടുക്കുമ്പോള്‍, വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ ഭൗതിക, സാമൂഹിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഊന്നല്‍ നല്‍കുന്നത് തുടരണമെന്ന് ്അവര്‍ പറയുന്നു.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ട് ഓണ്‍ അക്കൗണ്ടായതിനാല്‍ അതിഗംഭീരമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് സീതാരാമന്‍ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.

ബജറ്റില്‍ നിന്നുള്ള പ്രതീക്ഷകളെക്കുറിച്ച്, മെഡിക്കല്‍ ഉപകരണ ഇറക്കുമതിയില്‍ ഇന്ത്യയുടെ നിലവിലെ താരിഫ് ഡ്യൂട്ടി ഘടന വളരെ ഉയര്‍ന്നതാണെന്ന് മെഡിക്കല്‍ ടെക്‌നോളജി അസോസിയേഷന്‍ ഓഫ് ഇന്ത്യ (എംടിഎഐ) ചെയര്‍മാന്‍ പവന്‍ ചൗധരി പറഞ്ഞു.

ടൂറിസം പ്രമോഷന്‍, ഡിജിറ്റല്‍ ഇന്ത്യ പുഷ്, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവയ്ക്ക് വര്‍ധിച്ച വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയു കോര്‍പ്പറേറ്റ് ആന്‍ഡ് ലീഗല്‍ അഡൈ്വസറി സര്‍വീസസ് ലിമിറ്റഡ് (എയുസിഎല്‍) സ്ഥാപകന്‍ അക്ഷത് ഖേതനും അഭിപ്രായപ്പെട്ടു.

2024ലെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ കാഴ്ചപ്പാട് പോസിറ്റീവായി തുടരുമെന്ന് ഹീറോ റിയല്‍റ്റി സിഇഒ ധര്‍മേഷ് ഷാ പറഞ്ഞു. ഏഴ് നഗരങ്ങളില്‍ നിന്ന് 4.77 ലക്ഷം ഹൗസിംഗ് യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പന ഉണ്ടായെങ്കിലും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിലെ ഡിമാന്‍ഡിനെയും വളര്‍ച്ചയെയും ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനേഴാം ലോക്സഭയുടെ അവസാനത്തെ പാര്‍ലമെന്റിന്റെ ഹ്രസ്വ ബജറ്റ് സമ്മേളനം ജനുവരി 31 നും ഫെബ്രുവരി 9 നും ഇടയില്‍ നടക്കും.

തെരഞ്ഞെടുപ്പിന് ശേഷം, പുതിയ സര്‍ക്കാര്‍ 2024-25 ലെ അന്തിമ ബജറ്റ് അവതരിപ്പിക്കും, അതില്‍ പ്രധാന നയ സംരംഭങ്ങളും ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള നികുതി നിര്‍ദ്ദേശങ്ങളും ഉള്‍പ്പെട്ടേക്കാം.