image

26 Jan 2025 12:23 PM GMT

India

കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി പിഎല്‍ഐ സ്‌കീം വിപുലീകരിക്കണം

MyFin Desk

pli scheme should be expanded to create more employment opportunities
X

Summary

  • കരകൗശലവസ്തുക്കള്‍, തുകല്‍ തുടങ്ങിയ മേഖലകളില്‍ പിഎല്‍ഐ സ്‌കീം ഉണ്ടാകണം
  • വളരെയധികം തൊഴില്‍ സാധ്യതകളുള്ള മേഖലകളാണ് ഇവ
  • കൂടാതെ വിജയം കണ്ട മേഖലകളില്‍ സ്‌കീം തുടരണമെന്നും ഡെലോയിറ്റ് നിര്‍ദ്ദേശിക്കുന്നു


കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കരകൗശലവസ്തുക്കള്‍, തുകല്‍ തുടങ്ങിയ മേഖലകളിലേക്ക് പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതി വ്യാപിപ്പിക്കണമെന്ന് ഡെലോയിറ്റ്. വരാനിരിക്കുന്ന ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നതായും പ്രൊഫഷണല്‍ ശൃംഖലയായ ഡെലോയിറ്റ് അറിയിച്ചു.

ഇലക്ട്രോണിക്സ്, ഓട്ടോ, അര്‍ദ്ധചാലകങ്ങള്‍ തുടങ്ങിയ വിജയം കണ്ട മേഖലകളില്‍ നിലവിലുള്ള പിഎല്‍ഐ പദ്ധതികള്‍ തുടരണമെന്നും അവര്‍ നിര്‍ദേശിച്ചു.

ടെലികമ്മ്യൂണിക്കേഷന്‍സ്, വൈറ്റ് ഗുഡ്സ്, ടെക്സ്‌റ്റൈല്‍സ്, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം, ഓട്ടോമൊബൈല്‍സ്, സ്പെഷ്യാലിറ്റി സ്റ്റീല്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പിവി മൊഡ്യൂളുകള്‍, നൂതന കെമിസ്ട്രി സെല്‍ ബാറ്ററി, ഡ്രോണുകള്‍, ഫാര്‍മ എന്നിവ ഉള്‍പ്പെടെ 14 മേഖലകള്‍ക്കായാണ് 2021-ല്‍ സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതികള്‍ പ്രഖ്യാപിച്ചത്. അടങ്കല്‍ 1.97 ലക്ഷം കോടി രൂപ.

പടിഞ്ഞാറന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ പണ നയങ്ങള്‍ ലഘൂകരിക്കാന്‍ തുടങ്ങിയാല്‍ നിക്ഷേപ വലുപ്പത്തിന്റെ പരിധി ഉയര്‍ത്താനും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ലൊക്കേഷന്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനും സര്‍ക്കാരിന് കഴിയുമെന്ന് ഡെലോയിറ്റ് നിര്‍ദ്ദേശിച്ചു.

'മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയില്‍, ഇ-കൊമേഴ്സ് എന്നിവ ഇതില്‍ നിന്ന് പ്രയോജനം നേടുന്ന ചില മേഖലകളാണ്,' ഡിലോയിറ്റ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ധന്‍ റുംകി മജുംദാര്‍ പറഞ്ഞു. കൂടാതെ, 2024 സാമ്പത്തിക വര്‍ഷത്തില്‍ 3 ശതമാനം ചുരുങ്ങിയ ചരക്ക് കയറ്റുമതി പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്നും അവര്‍ പറഞ്ഞു.

2030-ഓടെ ഒരു ട്രില്യണ്‍ യുഎസ് ഡോളര്‍ ലക്ഷ്യം കൈവരിക്കുന്നതിന്, ഗവണ്‍മെന്റ് ഒരു റോഡ്മാപ്പ് സൃഷ്ടിക്കേണ്ടതുണ്ട്.

ഒമാന്‍, പെറു, യുകെ, യൂറോപ്യന്‍ യൂണിയന്‍, ചിലി, ദക്ഷിണാഫ്രിക്കന്‍ കസ്റ്റംസ് യൂണിയന്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ എന്നിവയുമായുള്ള എഫ്ടിഎ (സ്വതന്ത്ര വ്യാപാര കരാര്‍) ചര്‍ച്ചകള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' മജുംദാര്‍ പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഈ മേഖലകളിലെ ഇന്ത്യയുടെ കയറ്റുമതി.