image

1 Feb 2024 12:12 PM GMT

India

ബജറ്റ് 2024: അലയന്‍സ് എയറിന് 1158 കോടി സാമ്പത്തിക സഹായം

MyFin Desk

financial assistance to alliance air
X

Summary

  • വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ വായ്പകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ധനസഹായം കൂടുതല്‍ നിര്‍ണായകമാണ്


അലയന്‍സ് എയറിന് 2025 സാമ്പത്തിക വര്‍ഷത്തേക്ക് 1158 കോടി രൂപ നിക്ഷേപം അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനിയുടെ കടങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം പ്രവര്‍ത്തന മൂലധന രംഗത്ത് സാമ്പത്തിക ആശ്വാസം നല്‍കാനും ഫണ്ട് ഉപയോഗിക്കും. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ 1,174 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും പിന്നീട് 600 കോടി രൂപ കൂടി അനുവദിച്ചിരുന്നു.

എയർ ഇന്ത്യ ലിമിറ്റഡിൻ്റെ വിറ്റഴിക്കലിന് ശേഷം ഇന്ത്യാ ഗവൺമെൻ്റ് രൂപീകരിച്ച ഒരു പ്രത്യേക പർപ്പസ് വെഹിക്കിളായ എയർ ഇന്ത്യ അസറ്റ്‌സ് ഹോൾഡിംഗ് ലിമിറ്റഡ് (AIAHL) ൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ് അലയൻസ് എയർ (മുമ്പ് എയർ ഇന്ത്യ റീജിയണൽ). ഇത് 1996 ഏപ്രിലിൽ ഇന്ത്യൻ എയർലൈൻസിൻ്റെ ഒരു പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി സ്ഥാപിതമായി (പിന്നീട് 2011 ൽ എയർ ഇന്ത്യയുമായി ലയിക്കുകയും 2022 വരെ ഒരു അനുബന്ധ സ്ഥാപനമായി തുടരുകയും ചെയ്തു). ഇത് ഗവൺമെൻ്റിൻ്റെ റീജിയണൽ കണക്റ്റിവിറ്റി സ്കീമിൻ്റെ ഭാഗമായി ആഭ്യന്തര റൂട്ടുകളിൽ പ്രധാനമായും പ്രവർത്തിക്കുന്നു.

നിലവില്‍ 18 എടിആര്‍ 72600 വിമാനങ്ങള്‍, രണ്ട് എടിആര്‍ 42600 വിമാനങ്ങള്‍, ഒരു ഡോര്‍ണിയര്‍ ഡിഒ228 എന്നിവയാണ് പ്രധാന എയര്‍ക്രാഫ്റ്റുള്‍. ഇവ ഉപയോഗപ്പെടുത്തി 57 ആഭ്യന്തര സര്‍വീസുകളും ഒരു അന്താരാഷ്ട്ര സര്‍വീസുമാണ് അലയന്‍സ് നടത്തി വരുന്നത്.

എയര്‍ലൈനിന്റെ രണ്ടാമത്തെ 'മെയ്ഡ് ഇന്‍ ഇന്ത്യ ഡോര്‍ണിയര്‍ വിമാനം ഉടന്‍ ഫീറ്റിൽ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. റീജിയണല്‍ എയര്‍ കണക്റ്റിവിറ്റിയായ ഉഡാന്‍ സ്‌കീമിന് കീഴിലുള്ള വിമാനങ്ങളുടെ ഒരു പ്രധാന ഓപ്പറേറ്ററാണ് എയര്‍ലൈന്‍. പ്രതിദിനം 60 വിമാനങ്ങള്‍ സര്‍വീസുകളാണ് ഇവര്‍ നടത്തുന്നത്.

അഗത്തി, ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശിലെ വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുമെന്ന് എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അഗത്തിയിലേക്കുള്ള സര്‍വീസ് ഫ്‌ലൈറ്റുകള്‍ വിലയിരുത്തുന്നതിന് ഒരു സാധ്യതാ പഠനം നടത്തുന്നതാണ്.