1 Feb 2024 10:36 AM GMT
Summary
- 149 പുതിയ എയര്‍പോര്‍ട്ടുകള്‍ക്ക് പ്രഖ്യാപനം.
- വ്യോമയാന മേഖലയുടെ മുന്നേറ്റത്തിനായി 1.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
- പഴയവ നവീകരിക്കും
വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് ഇടക്കാല ബജറ്റ് പ്രഖ്യാപനം. 149 പുതിയ എയര്‍പോര്‍ട്ടുകളാണ് സ്ഥാപിക്കുന്നത്. കൂടാതെ പഴയവ നവീകരിക്കും. 517 പുതിയ എയര്‍ റൂട്ടുകളും ആരംഭിക്കും. ഇന്ത്യന്‍ വ്യോമയാന മേഖലയുടെ മുന്നേറ്റത്തിനായി 1.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
1000 ല്‍ അധികം വിമാനങ്ങള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ ദശലകത്തില്‍ വ്യോമയാന മേഖല ഊര്‍ജ്ജസ്വലമായതായും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 'പ്രാദേശിക കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണ് ഉഡാന്‍. അധികമായി 517 പുതിയ റൂട്ടുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. വിമാനയാത്രാ ക്ഷമതയുടെ ഗണ്യമായ മുന്നേറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്,' ട്രാവല്‍ പോര്‍ട്ടായ ഈസിമൈട്രിപ്പ് സിഇഒ നിഷാന്ത് പിറ്റി പറഞ്ഞു.
2023 ല്‍ പുതിയ പ്രാദേശിക റൂട്ടുകള്‍ ആരംഭിച്ചിരുന്നു. ഒപ്പം മൂന്ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൂടി പ്രവര്‍ത്തന ക്ഷമമായി. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) എക്കാലത്തെയും ഉയര്‍ന്ന കണക്കുകളാണിത്. 1562 വാണിജ്യ പൈലറ്റ് ലൈസന്‍സുകള്‍. ഡിജിറ്റല്‍ സ്‌കൈ പ്ലേഫോം വഴി ഏകദേശം 9,000 റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൂടാതെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ആഭ്യന്തര യാത്രകാകരുടെ എണ്ണത്തിലും മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.