image

22 Jan 2024 7:36 AM GMT

Budget

മൂലധന ചെലവിന് ബജറ്റിൽ പ്രത്യേക ഊന്നല്‍ നല്‍കിയേക്കും

MyFin Desk

government may lay special emphasis on capital expenditure
X

Summary

  • കൊവിഡിന് ശേഷം, ബജറ്റ് കാപെക്സിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്
  • 2022-23ല്‍ കാപെക്സില്‍ 35 ശതമാനം വര്‍ദ്ധനവ് നടത്തി 7.5 ലക്ഷം കോടി രൂപയായി
  • നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കാപെക്സിനായി സര്‍ക്കാര്‍ 10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് തുക നീക്കിവച്ചു


ഡല്‍ഹി: സ്വകാര്യ നിക്ഷേപം വര്‍ധന രേഖപ്പെടുത്താത്തതിനാല്‍, മൂലധനച്ചെലവ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് വരുന്ന ബജറ്റില്‍ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കുമെന്നാണ് കണക്കാക്കുന്നത്.

കൊവിഡിന് ശേഷം, ബജറ്റ് കാപെക്സിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. അതേതുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 7 ശതമാനത്തിലധികം വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കാപെക്സിനായി സര്‍ക്കാര്‍ 10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് തുക നീക്കിവച്ചു. 2020-21 കാലയളവില്‍ സര്‍ക്കാര്‍ വകയിരുത്തിയ 4.39 ലക്ഷം കോടി രൂപ അടുത്ത വര്‍ഷം 35 ശതമാനം വര്‍ധിച്ച് 5.54 ലക്ഷം കോടി രൂപയായി.

2022-23ല്‍ കാപെക്സില്‍ 35 ശതമാനം വര്‍ദ്ധനവ് നടത്തി 7.5 ലക്ഷം കോടി രൂപയായി. പിന്നീട് അത് 37.4 ശതമാനം വര്‍ധിച്ച് 10 ലക്ഷം കോടി രൂപയിലെത്തി. വരാനിരിക്കുന്ന ബജറ്റിലും, അത്തരം നിക്ഷേപം സമ്പദ്വ്യവസ്ഥയെ ഗുണകരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാര്‍ വലിയ തുക കാപെക്സിനായി നീക്കിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇത് സ്വകാര്യ നിക്ഷേപത്തിലും ഗുണകരമാവും.

കൊവിഡിന് ശേഷമുള്ള ഓരോ വര്‍ഷങ്ങളിലും കാണുന്ന 20 ശതമാനത്തിലേറെ വിപുലീകരണവുമായി താരതമ്യം ചെയ്യുമ്പോള്‍, താരതമ്യേന 10 ശതമാനത്തിന്റെ വാര്‍ഷിക വിപുലീകരണമാണ് പ്രതീക്ഷിക്കുന്നത്.

2025 സാമ്പത്തിക വര്‍ഷത്തില്‍ 10.2 ലക്ഷം കോടി രൂപയുടെ കാപെക്സിന് ഇന്ത്യാ ഗവണ്‍മെന്റ് ബജറ്റ് നല്‍കുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നതായി ഇക്ര പ്രീ-ബജറ്റ് പ്രതീക്ഷകളില്‍ പരാമര്‍ശിച്ചു. കാപെക്സ് വളര്‍ച്ചയിലെ മാന്ദ്യം സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ജിഡിപി വളര്‍ച്ചയിലും ചില സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇക്ര കണക്കാക്കുന്നത്.

2023 ഏപ്രില്‍-നവംബര്‍ മാസങ്ങളിലെ 4.5 ലക്ഷം രൂപയില്‍ നിന്ന് (2023 സാമ്പത്തിക വര്‍ഷത്തിന്റെ 60.7 ശതമാനം) മൂലധനം നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ 5.9 ലക്ഷം കോടി രൂപയായി ഉയര്‍ന്നു (2024 സാമ്പത്തിക വര്‍ഷത്തിലെ 58.5 ശതമാനം).

വളര്‍ച്ചയ്ക്കൊപ്പം, സ്റ്റീല്‍, സിമന്റ്, പെട്രോളിയം തുടങ്ങിയ മേഖലകളില്‍ അടുത്ത കാലത്തായി സ്വകാര്യ നിക്ഷേപത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാരിന്റെ കാപെക്‌സ് തുടരുമെന്നു തന്നെയാണ് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹെഡ് റിസര്‍ച്ച് ശേഷാദ്രി സെന്‍ കരുതുന്നത്.