Summary
ഡെല്‍ഹി: ബജറ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പിൻബലത്തിൽ വന്‍കിട രാജ്യങ്ങൾക്കൊപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളർച്ച കൈവരിക്കുമെന്ന ശുഭസൂചനയുമായി ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ കോവിഡാനന്തര ലോകത്തിന് പ്രകടമായ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകും. ഉത്പാദന-നിര്‍മ്മാണ മേഖലകളാകും ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും ഊര്‍ജ്ജം പകരുക. കൂടാതെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമാകും. വിള വൈവിധ്യവല്‍ക്കരണത്തിലുള്‍പ്പടെ നിരന്തരമായ വര്‍ധനവുണ്ടായത് കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കാന്‍ സഹായിക്കുകയും അത് കൃഷിയെ […]
ഡെല്‍ഹി: ബജറ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പിൻബലത്തിൽ വന്‍കിട രാജ്യങ്ങൾക്കൊപ്പം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളർച്ച കൈവരിക്കുമെന്ന ശുഭസൂചനയുമായി ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്.
ഈ വര്‍ഷം അവസാനത്തോടെ കോവിഡാനന്തര ലോകത്തിന് പ്രകടമായ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകും. ഉത്പാദന-നിര്‍മ്മാണ മേഖലകളാകും ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും ഊര്‍ജ്ജം പകരുക. കൂടാതെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമാകും. വിള വൈവിധ്യവല്‍ക്കരണത്തിലുള്‍പ്പടെ നിരന്തരമായ വര്‍ധനവുണ്ടായത് കൂടുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കാന്‍ സഹായിക്കുകയും അത് കൃഷിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
പിഎം കിസാന്‍ പദ്ധതി വഴി ലാഭകരമായ താങ്ങുവിലയും വരുമാന കൈമാറ്റവും ലഭ്യമായതും കൃഷി മേഖലയുടെ വളര്‍ച്ചയെ സഹായിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള വളര്‍ച്ച കുറഞ്ഞെങ്കിലും 2022-23 ലും വളര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഇന്റര്‍നാഷണല്‍ മൊണിറ്ററി ഫണ്ട് അറിയിച്ചു.
മുന്‍വര്‍ഷത്തെ ബജറ്റിനെ അപേക്ഷിച്ച് 2022-23 ലെ ബജറ്റ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ദിശയെ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.