image

8 Feb 2022 12:11 AM GMT

Banking

ബജറ്റ് 25 വർഷത്തെ വളർച്ചയ്ക്ക് അടിത്തറയിട്ടുവെന്ന്‌ നീതി ആയോഗ്

MyFin Desk

ബജറ്റ് 25 വർഷത്തെ വളർച്ചയ്ക്ക് അടിത്തറയിട്ടുവെന്ന്‌ നീതി ആയോഗ്
X

Summary

ഡൽഹി: അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തിന്റെ ദീർഘകാല വളർച്ചയ്ക്ക് കേന്ദ്ര ബജറ്റ് അടിത്തറയിടുമെന്ന് നീതി ആയോഗ് വൈസ്-ചെയർമാൻ രാജീവ് കുമാർ പറഞ്ഞു, സ്വകാര്യ നിക്ഷേപങ്ങളെ ഉണർത്താൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്, കൊറോണ മഹാമാരിയുടെ നിഴലിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള ഏറ്റവും നല്ല പദ്ധതികളാണുള്ളത്. സി‌ പി‌ എസ്‌ ഇ (സെൻട്രൽ പബ്ലിക് സെക്ടർ എന്റെർപ്രൈസസ് ) കളുടെ വിറ്റഴിക്കലിന്റെ സങ്കീർണ്ണമായ പ്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ തടസ്സങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ അവ കൂടുതൽ കാര്യക്ഷമമാക്കുമെന്നും […]


ഡൽഹി: അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തിന്റെ ദീർഘകാല വളർച്ചയ്ക്ക് കേന്ദ്ര ബജറ്റ് അടിത്തറയിടുമെന്ന് നീതി ആയോഗ് വൈസ്-ചെയർമാൻ രാജീവ് കുമാർ പറഞ്ഞു,

സ്വകാര്യ നിക്ഷേപങ്ങളെ ഉണർത്താൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്, കൊറോണ മഹാമാരിയുടെ നിഴലിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള ഏറ്റവും നല്ല പദ്ധതികളാണുള്ളത്.

സി‌ പി‌ എസ്‌ ഇ (സെൻട്രൽ പബ്ലിക് സെക്ടർ എന്റെർപ്രൈസസ് ) കളുടെ വിറ്റഴിക്കലിന്റെ സങ്കീർണ്ണമായ പ്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ തടസ്സങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ അവ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2047- ൽ, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന വേളയിൽ നാം കാണാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെ അടിത്തറയാണ് ഈ ബജറ്റ് സ്ഥാപിക്കുന്നത്.

ഏത് സാഹചര്യത്തിലും അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 8 - 8.5 % ആയിരിക്കുമെന്ന് സാമ്പത്തിക സർവേ കണക്കാക്കുന്നു, അതേസമയം ഐ എം എഫ് 9% വളർച്ചാ നിരക്ക് പ്രവചിക്കുന്നു, എന്ന് കുമാർ പറഞ്ഞു.

ഗവൺമെന്റ് അടുത്ത സാമ്പത്തിക വർഷത്തേക്ക് 65,000 കോടി രൂപ വിറ്റഴിക്കലിന് നിശ്ചയിച്ചു. ഇത് നിലവിലുള്ള സാമ്പത്തിക വർഷത്തെ 75,000 കോടി എന്ന ഏകദേശ സമാഹരണത്തേക്കാൾ കുറവാണ്.