28 Oct 2023 11:39 AM GMT
Summary
- 2024 ജൂണ്‍ മാസത്തോടെ സര്‍വീസ് വിപുലമാക്കും
- ഡിസംബറില്‍ പരിമിതമായ തോതിലായിരിക്കും സേവനം ലഭ്യമാക്കുക
- ബിഎസ്എന്‍എല്ലില്‍നിന്ന് ഏകദേശം 19,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് ടിസിഎസും ഐടിഐയും നേടിയിരിക്കുന്നത്
ഈ വര്‍ഷം ഡിസംബറില്‍ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാക്കുമെന്നു ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. പുര്‍വാര്‍ പറഞ്ഞു.
ഡിസംബറില്‍ പരിമിതമായ തോതിലായിരിക്കും സേവനം ലഭ്യമാക്കുക. പിന്നീട് 2024 ജൂണ്‍ മാസത്തോടെ സര്‍വീസ് വിപുലമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
' ഡിസംബറില്‍ പഞ്ചാബില്‍ 4ജി സേവനം ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2024 ജൂണില്‍ 4ജി എല്ലായിടത്തും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2024 ജൂണിനു ശേഷം ഞങ്ങള്‍ 5ജി സേവനങ്ങളിലേക്ക് മാറും ' പുര്‍വാര്‍ പറഞ്ഞു.
5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന 4ജി നെറ്റ് വര്‍ക്ക് വിന്യസിക്കുന്നതിനായി ബിഎസ്എന്‍എല്ലില്‍നിന്ന് ഏകദേശം 19,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് ഐടി കമ്പനിയായ ടിസിഎസും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടിഐയും നേടിയിരിക്കുന്നത്.