image

24 Oct 2024 9:53 AM GMT

News

ബ്രിക്‌സ് പടിഞ്ഞാറന്‍ വിരുദ്ധ ഗ്രൂപ്പാകരുത്: മോദി

MyFin Desk

brics should not be an anti-western group, modi
X

Summary

  • ഭീകരതയ്ക്കെതിരെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മോദി
  • റഷ്യയുമായും പടിഞ്ഞാറന്‍ രാജ്യങ്ങളുമായും സന്തുലിതമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്


ബ്രിക്‌സ് വളരുന്നതിനനുസരിച്ച് പടിഞ്ഞാറന്‍ വിരുദ്ധ ഗ്രൂപ്പായി മാറുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരെയും അതിന് സാമ്പത്തിക സഹായം നല്‍കുന്നതിന് എതിരേയും രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയുടെ പ്ലീനറി സെഷനില്‍ മോദി പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനെയും ബഹുമുഖ വായ്പാ ദാതാക്കളെയും പോലുള്ള സ്ഥാപനങ്ങളെ നവീകരിക്കാന്‍ സംഘം പ്രവര്‍ത്തിക്കണം, അദ്ദേഹം പറഞ്ഞു.

വിലകുറഞ്ഞ എണ്ണയ്ക്ക് ഇന്ത്യ ആശ്രയിക്കുന്ന റഷ്യയുമായും രാജ്യത്ത് ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി അത്യാധുനിക സാങ്കേതിക വിദ്യയിലേക്ക് പ്രവേശനം നല്‍കുന്ന യുഎസുമായും ബന്ധം സന്തുലിതമാക്കുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന ബ്രിക്സ് - യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാന്‍, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങള്‍ കൂടി ചേര്‍ന്ന് ഒമ്പത് അംഗങ്ങളായി വികസിപ്പിച്ചതിന് ശേഷമുള്ള ആദ്യ ഉച്ചകോടിയാണ് ഇത്.

ബ്രിക്‌സ് വികസിക്കുമ്പോള്‍, ആഗോള സംഘടനകളെ നവീകരിക്കാനുള്ള ആഹ്വാനങ്ങളില്‍ ഒന്നിച്ച് അത് ലോകത്തിന് മാതൃകയാകണമെന്ന് മോദി പറഞ്ഞു. ബ്രിക്‌സ് ഒരു ഭിന്നിപ്പുണ്ടാക്കുന്ന സംഘടനയല്ല, മറിച്ച് മാനവികതയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് എന്ന സന്ദേശം നമ്മള്‍ ലോകത്തിന് നല്‍കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയില്‍ നിന്നുള്ള കസാന്‍ പ്രഖ്യാപനം മിഡില്‍ ഈസ്റ്റിലെ പൊട്ടിപ്പുറപ്പെടുന്ന സംഘട്ടനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രാധാന്യത്തോടെ പരാമര്‍ശിച്ചു.